News >> ആസിയ ബീബിക്കായി പ്രാര്‍ത്ഥനാമഞ്ജരികള്‍
പാക്കിസ്ഥാനില്‍ ദൈവദൂഷണക്കുറ്റാരോപിതയായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ഏകാന്തതടവില്‍ കഴിയുന്ന ആസിയ ബീബിക്കായി അന്നാട്ടിലെ ക്രൈസ്തവര്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി. റാവല്‍പിണ്ഡി, ജേലും, ലാഹോര്‍, സിയല്‍കോട്ട് എന്നിവിടങ്ങളിലാണ് പാക്കിസ്ഥാനിലെ കത്തോലിക്കസഭയുടെ പ്രാര്‍ത്ഥനാക്ഷണം സ്വീകരിച്ച് ഈയിടെ ക്രൈസ്തവരൊന്നാകെ പ്രാര്‍ത്ഥനാശുശ്രൂഷകള്‍ നടത്തിയത്. 2009 ജൂണ്‍ 19 ന് പോലീസ് അറസ്റ്റുചെയ്ത ആസിയ ബീബി 2010 നവമ്പറിലാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. എന്നാല്‍ പാക്കിസ്ഥാന്‍റെ പരമോന്നത കോടതി ഈ വധി 2015 ജൂണ്‍ 22-ന് മരവിപ്പിച്ചു.Source: Vatican Radio