News >> സാംസ്ക്കാരികത്തനിമ കാത്തുസൂക്ഷിക്കുക


നിരീശ്വരവാദത്തിന്‍റെയും ഭൗതികതയുടെയും സംസ്ക്കാരത്തിന്‍റെ   സ്വാധീനവലയത്തിലകപ്പെടാതിരിക്കുന്നതിന് ജാഗ്രതപുലര്‍ത്താന്‍ അന്ത്യോക്യയിലെ സറിയന്‍ ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസ് മാര്‍ ഇഗ്നാത്തിയൂസ് അഫ്രേം ദ്വിതീയന്‍ ആഹ്വാനം ചെയ്യുന്നു.

     ഓര്‍ത്തഡോക്സ് സഭയുടെ നോമ്പുകാലാരാംഭത്തോടനുബന്ധിച്ചു പുറപ്പെടുവിച്ച ചാക്രികലേഖനത്തിലാണ് അദ്ദേഹം പാശ്ചാത്യസംസ്ക്കാരത്തില്‍ അടങ്ങിയിട്ടുള്ള ഈ അപകടങ്ങള്‍ പൗരസ്ത്യസംസ്ക്കാരങ്ങളിലേക്ക് വ്യാപിക്കുന്നതു തടയേണ്ടതിന്‍റെ   ആവശ്യകത ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

     പൗരസ്ത്യനാടുകളില്‍ നിന്ന് ഭിന്നസംസ്ക്കാരമുള്ള പാശ്ചാത്യനാടുകളിലേക്ക് കുടിയേറുന്ന ക്രൈസ്തവര്‍ ഇത്തരം അപകടങ്ങളില്‍ വീഴാതെ തങ്ങളുടെ സാസ്ക്കാരികത്തനിമ കാത്തുസൂക്ഷിക്കണമെന്ന് പാത്രിയാര്‍ക്കീസ് മാര്‍ ഇഗ്നാത്തിയൂസ് അഫ്രേം ദ്വിതീയന്‍ ഊന്നിപ്പറയുന്നു.

     അഭയാര്‍ത്ഥികള്‍ യൂറോപ്പില്‍ വിവേചനത്തിനും അവമാനത്തിനും ഇരകളാക്കപ്പെടുന്നതിനെ അദ്ദേഹം അപലപിക്കുകയും ചെയ്യുന്നു.

Source: Vatican Radio