News >> ആക്രമണങ്ങളുടെ സകല രൂപങ്ങളെയും പാപ്പാ അപലപിക്കുന്നു
തുര്‍ക്കിയിലെ അങ്കാറയിലും ഐവറി കോസ്റ്റിലെ ഗ്രാന്‍റ് ബസ്സാമിലും ഞായറാഴ്ചയുണ്ടായ ഭീകരാക്രമണങ്ങള്‍ക്കിരകളായവര്‍ക്കായി മാര്‍പ്പാപ്പാ പ്രാര്‍ത്ഥിക്കുയും അക്രമത്തിന്‍റെയും വിദ്വേഷത്തിന്‍റെയും എല്ലാ രൂപങ്ങളെയും ശക്തമായി അപലപിക്കുകയും ചെയ്യുന്നു. ടര്‍ക്കിയുടെ പ്രസിഡന്‍റ് റിസെപ് തയ്യിപ് എര്‍ദ്വാനിനും ഗ്രാന്‍റ് ബസ്സാം രൂപതയുടെ ബിഷപ്പ് റെയ്മണ്ട് അഹൊഹുവായ്ക്കും വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ പാപ്പായുടെ നാമത്തില്‍ അയച്ച പ്രത്യേകം പ്രത്യേകം അനുശോചന സന്ദേശങ്ങളിലാണ് ഈ പ്രതികരണങ്ങള്‍ ഉള്ളത്. നീചമായ അക്രമണത്തില്‍ മരണമടഞ്ഞവരുടെ ആത്മശാന്തിക്കായും മുറിവേറ്റവരുടെ സുഖപ്രാപ്തിക്കായും പാപ്പാ പ്രാര്‍ത്ഥിക്കുന്നു. തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയിലുണ്ടായ കാര്‍ബോംബു സ്ഫോടനത്തില്‍ മുപ്പത്തിയഞ്ചോളം പേര്‍ മരണമടയുകയും 125 ലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി കണക്കാക്കപ്പെടുന്നു. ഐവറിക്കോസ്റ്റിലെ വിനോദസഞ്ചാരകേന്ദ്രമായ ഗ്രാന്‍റ് ബസ്സാമില്‍ അക്രമികള്‍ അള്ളാഹു അക്ബര്‍ എന്നുദ്ഘോഷിച്ചുകൊണ്ടു നടത്തിയ വെടിവെയ്പ്പില്‍ പൊലിഞ്ഞത് 15 ലേറെപ്പേരുടെ ജീവനാണ്. Source: Vatican Radio