News >> കുടുംബങ്ങള്‍ക്കും കു‍ഞ്ഞുങ്ങള്‍ക്കും ആവശ്യമായ സഹായം ലഭിക്കണം


കുടുംബങ്ങള്‍ക്കും കു‍ഞ്ഞുങ്ങള്‍ക്കും ആവശ്യമായ സഹായവും പിന്തുണയും നല്കാന്‍ നമുക്കുള്ള കടമയെക്കുറിച്ച് മാര്‍പ്പാപ്പാ പരോക്ഷമായി ഓര്‍മ്മിപ്പിക്കുന്നു.

2 കോടി 70 ലക്ഷം കവിഞ്ഞിരിക്കുന്ന തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി ശനിയാഴ്ച(12/03/16)കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇതെക്കുറിച്ച് സൂചിപ്പിച്ചിട്ടുള്ളത്.

ക്ലേശകരമായ അവസ്ഥകളില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് ആവശ്യകമായ സഹായം ലഭിക്കുന്നതിനും കുഞ്ഞുങ്ങള്‍ ആരോഗ്യകരവും പ്രശാന്തവുമായ ചുറ്റുപാടുകളി‍ല്‍ വളരുന്നതിനും വേണ്ടി നമുക്കു പ്രാര്‍ത്ഥിക്കാം എന്നതാണ് പാപ്പായുടെ   ട്വിറ്റര്‍ സന്ദേശം.

Source: Vatican Radio