News >> തെരുവില്‍ കഴിയുന്നവര്‍ക്ക് പാപ്പായുടെ അന്നദാനം
റോമില്‍ തെരുവിലലയുന്നവര്‍ക്ക് പാപ്പാ ശനിയാഴ്ച (12/03/16) ഉച്ചഭക്ഷണം നല്കി. റോമാനഗരത്തില്‍ മരണമടഞ്ഞ 57 വയസ്സുണ്ടായിരുന്ന പാര്‍പ്പിടരഹിതനായിരുന്ന പോളണ്ടുകാരന്‍ ബോറിസിന്‍റെ, അന്നു നടന്ന, കബറടക്കശുശ്രൂഷയോടനുബന്ധിച്ചായിരുന്നു ഫ്രാന്‍സീസ് പാപ്പായുടെ ഈ കാരുണ്യ പ്രവൃത്തി. വിശുദ്ധപത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തിലേക്കു നയിക്കുന്ന അതിവിശാലമായ വീഥിയില്‍, വിയ ദെല്ല കൊണ്‍ചിലിയസ്സിയോനെയില്‍ വച്ച് രണ്ടാഴ്ച മുമ്പ് മരണമടഞ്ഞ ബോറിസിന്‍റെ മൃതദേഹം സംസ്ക്കരിക്കുന്നതിനു വേണ്ട നൈയമിക നടപടിക്രമങ്ങള്‍ റോമിന്‍റെ അധികാരികള്‍ പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് ഇക്കഴിഞ്ഞ ശനിയാഴ്ച പരേതശുശ്രൂഷാ കര്‍മ്മങ്ങള്‍ വത്തിക്കാനടുത്തുള്ള സാന്ത മരിയ ഇന്‍ ത്രസ്പൊന്തീന എന്ന പേരിലുള്ള പരിശുദ്ധ കന്യകാമറിയത്തിന്‍റെ ദേവാലയത്തില്‍ നടന്നത്. ബോറിസിന്‍റെ ഈ അന്ത്യോപചാര ശുശ്രൂഷയില്‍ പങ്കെടുത്തവരായ അദ്ദേഹത്തിന്‍റെ സഹൃത്തുക്കള്‍ക്കെല്ലാം ഈ ദേവാലയത്തില്‍ നിന്ന് അല്പം അകലെ, പാര്‍പ്പിടരഹിതര്‍ക്ക് അന്തിയുറങ്ങുന്നതിന് സൗകര്യപ്പെടുത്തിയിരിക്കുന്ന കരുണാദാനം- അഥവാ, DONO DI MISERICORDIA എന്ന ഭവനത്തില്‍ ആയിരുന്നു ഉച്ചഭക്ഷണം ഒരുക്കിയിരുന്നത്. Source: Vatican Radio