News >> ഫാ. ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാന്‍ സത്വര നടപടി സ്വീകരിക്കണം: എകെസിസി
രാമപുരം: യെമനില്‍ കാണാതായ ഫാ. ടോം ഉഴുന്നാലിലിനെ കണ്െടത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഗൌരവമായ ഇടപെടലുകള്‍ നടത്തണമെന്നും അതിനായി നയതന്ത്ര സംവിധാനങ്ങള്‍ പൂര്‍ണമായും ഉപയോഗിക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് വി.വി. അഗസ്റിന്‍ ആവശ്യപ്പെട്ടു.
ഫാ. ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാന്‍ സത്വര നടപടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപതാസമിതി രാമപുരത്തു സംഘടിപ്പിച്ച പ്രാര്‍ഥനായജ്ഞവും സമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രശ്നത്തിന്റെ ഗൌരവസ്വഭാവം ബോധ്യപ്പെടുത്താന്‍ ഒരു പ്രത്യേക സംഘത്തെ ഡല്‍ഹിക്ക് അയയ്ക്കണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രേഷിതപ്രവര്‍ത്തനം നടത്തുന്നവര്‍ കടുത്ത ആശങ്കയിലാണ്.
ദരിദ്രവിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് സംരക്ഷണം നല്‍കാന്‍ ഗവണ്‍മെന്റുകള്‍ക്ക് ഉത്തരവാദിത്വമുണ്െടന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. രൂപത പ്രസിഡന്റ് സാജു അലക്സ് അധ്യക്ഷത വഹിച്ചു. രാമപുരം ഫൊറോന വികാരി റവ. ഡോ. ജോര്‍ജ് ഞാറക്കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. രൂപത പ്രസിഡന്റ് റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ പ്രാര്‍ഥനാശുശ്രൂഷയ്ക്കും ആരാധനയ്ക്കും കാര്‍മികത്വം വഹിച്ചു.
രാജീവ് ജോസഫ്, ജേക്കബ് മുണ്ടക്കല്‍, ഇമ്മാനുവല്‍ നിധീരി, ജോയി കണിപറമ്പില്‍, ബേബിച്ചന്‍ അഴിയാത്ത്, ചാക്കോ കുടകല്ലുങ്കല്‍, ബെന്നി പാലക്കാത്തടം, ജോസ് പുത്തന്‍കാലാ, ജോസഫ് പരുത്തിയില്‍, ജോബിന്‍ പുതിയിടത്തുചാലില്‍, സജി മിറ്റത്താനി എന്നിവര്‍ നേതൃത്വം നല്‍കി.
Source: Deepika