News >> കെസിബിസി പ്രൊലൈഫ് ദിനാചരണം നടത്തി

കൊച്ചി: കെസിബിസി പ്രൊലൈഫ് സമിതിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ പ്രൊലൈഫ് ദിനാഘോഷം കോട്ടയം ആര്‍പ്പൂക്കരയിലെ നവജീവനില്‍ നടന്നു. സമിതി ഡയറക്ടറും കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറിയുമായ ഫാ. പോള്‍ മാടശേരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോര്‍ജ് എഫ്. സേവ്യര്‍ വലിയവീട് അധ്യക്ഷത വഹിച്ചു. നവജീവന്‍ ട്രസ്റ് സ്ഥാപക ഡയറക്ടര്‍ പി.യു. തോമസിനെ ആചരിച്ചു. 

കേരള സ്പെഷല്‍ ഒളിമ്പിക്സ് ഡയറക്ടര്‍ ഫാ. റോയി കണ്ണന്‍ചിറ, പ്രൊലൈഫ് സമിതി ജനറല്‍ സെക്രട്ടറി സാബു ജോസ്, വൈസ്പ്രസിഡന്റുമാരായ ജെയിംസ് ആഴ്ചങ്ങാടന്‍, യുഗേഷ് പുളിക്കന്‍, ആനിമേറ്റര്‍ സിസ്റര്‍ മേരി ജോര്‍ജ്, അഡ്വ. ജോസി സേവ്യര്‍, സിസ്റര്‍ പ്രതിഭ, സിസ്റര്‍ മേരി മാര്‍സെലസ്, സാലു ഏബ്രഹാം, സെലസ്റ്യന്‍ ജോണ്‍, ടോമി പനക്കക്കുഴി, റോണ റിവേര എന്നിവര്‍ പ്രസംഗിച്ചു. 

കോട്ടയം മേഖലാ കാരുണ്യയാത്രയുടെ പ്രചാരണത്തിന്റെ ഭാഗമായി കാരുണ്യ പതാക വൈസ് പ്രസിഡന്റ് യുഗേഷ് തോമസിനും പി.യു. തോമസിനും ഫാ.റോയി കണ്ണന്‍ചിറ കൈമാറി. 25 വരെ രൂപത, ഇടവക അടിസ്ഥാനത്തില്‍ പ്രൊലൈഫ് സമ്മേളനം, റാലികള്‍ കാരുണ്യ സംഗമങ്ങള്‍, കാരുണ്യ യാത്ര എന്നിവ നടത്തും. കാരുണ്യ സന്ദേശയാത്രയുടെ കോട്ടയം മേഖലാ യാത്ര ഏപ്രില്‍ ഒന്ന്, രണ്ട് തീയതികളില്‍ പാലാ, കോട്ടയം, കാഞ്ഞിരപ്പളളി, വിജയപുരം രൂപതകളില്‍ പര്യടനം നടത്തും.
Source: Deepika