News >> കാരുണ്യത്തിന്‍റെ വിശുദ്ധവത്സരത്തിനുള്ള ഗീതം Misericordes sicut Pater
കാരുണ്യത്തിന്‍റെ വിശുദ്ധവത്സരത്തിനുള്ള ഗീതം വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു.പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ചിട്ടുള്ളതും 2015 ഡിസംബര്‍ 8-മുതല്‍ 2016 നവംബര്‍ 20- തിയതി വരെ ആചരിക്കപ്പെടുന്നതുമായ ദൈവികകാരുണ്യത്തിന്‍റെ വിശുദ്ധവത്സരത്തില്‍ ആഗോളസഭയിലെ പൊതുവായ ഉപയോഗത്തിനുവേണ്ടിയാണ് വത്തിക്കാന്‍ പ്രത്യേകഗീതം പ്രസിദ്ധീകരിച്ചിരിക്കുന്നത്.ഇറ്റലിക്കാരനും ഈശോസഭാംഗവുമായ ഫാദര്‍ യുജീനിയ കോസ്തായുടെ വരികള്‍ക്ക് ഇംഗ്ലണ്ടുകാരനും ആരാധനക്രമ സംഗീതവിദഗ്ദ്ധനുമായ പോള്‍ ഇന്‍വൂടാണ് ഈണംപകര്‍ന്നിരിക്കുന്നത്. ഗീതം പരമ്പരാഗ്ത ഗ്രിഗോരിയന്‍ ശൈലിയാണ് അവംലംബിച്ചിരിക്കുന്നത്. 'Misericordes sicut Pater...' എന്ന ലത്തീന്‍ ഭാഷയില്‍ തുടങ്ങുന്ന ഗാനം, 'കരുണനിറഞ്ഞ പിതാവിനെപ്പോല്‍...' എന്ന് മലയാളത്തില്‍ പരിഭാഷചെയ്യാവുന്നതാണ്.മോണ്‍സീഞ്ഞോര്‍ മാസ്സിമോ പളംമ്പേലാ നയിക്കുന്ന വത്തിക്കാന്‍റെ സിസ്റ്റൈന്‍ കപ്പേള ഗായകസംഘം മനോഹരമായി ആലപിച്ചത്, വത്തിക്കാന്‍ റോഡിയോയാണ് റോക്കോര്‍ഡ് ചെയ്തത്.
https://www.youtube.com/watch?v=-N0Dto5s9fg&feature=youtu.be&ayoutube Link വഴിയാണ് ഗാനം വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.ജൂബിലി ആഘോഷങ്ങളുടെ സംഘാടക ഉത്തരവാദിത്വം വഹിക്കുന്ന നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ
(Ponfical Council for New Evangelization) ആഭിമുഖ്യത്തിലാണ് ഗീതം തയ്യാറാക്കി പ്രസിദ്ധീകരിച്ചത്. ഇതേ ഈണത്തോട് ചേര്‍ത്ത് അതതു പ്രാദേശിക ഭാഷകളിലേയ്ക്ക് വിശ്വസ്തമായി മൊഴിമാറ്റംചെയ്യപ്പെട്ടെങ്കില്‍ മാത്രമേ സംഘാടകര്‍ ഉദ്ദേശിക്കുന്ന ഫലപ്രാപ്തി ലഭിക്കുകയുള്ളൂ എന്ന് വിശുദ്ധവത്സര പാരിപാടികളുടെ ഉത്തരവാദിത്തം വഹിക്കുന്ന ആര്‍ച്ചുബിഷപ്പ് സാല്‍വത്തോരെ ഫിസിക്കേലാ വത്തിക്കാന്‍ റേഡിയോയെ അറിയിച്ചു.
(William Nellikkal)