News >> മദറിന്റെ നാമകരണം സെപ്റ്റംബര്‍ നാലിന്
ഫാ. ഐസക് ആരിക്കാപ്പള്ളില്‍ സിഎംഐ/ ഫാ. ജോസഫ് സ്രാമ്പിക്കല്‍
വത്തിക്കാന്‍ സിറ്റി: മദര്‍ തെരേസയെ സെപ്റ്റംബര്‍ നാലിനു വത്തിക്കാനില്‍ നടക്കുന്ന ചടങ്ങില്‍ വിശുദ്ധയായി പ്രഖ്യാപിക്കും. ഇന്നലെ കര്‍ദിനാള്‍ സംഘത്തിന്റെ സാധാരണ സമ്മേളനത്തില്‍ (കണ്‍സിസ്ററി) ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ഇതറിയിച്ചത്.
കരുണയുടെ വിശുദ്ധവര്‍ഷമാചരിക്കുന്ന കത്തോലിക്കാസഭ കാരുണ്യപ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്കായുള്ള പ്രത്യേകദിനം സെപ്റ്റംബര്‍ നാലിന് ആചരിക്കുകയാണ്. ഓടകളിലും അനാഥാലയങ്ങളിലും ചേരികളിലും കാരുണ്യത്തിന്റെ സന്ദേശവുമായെത്തിയ വിശ്വവ ന്ദ്യയായ മദര്‍ തെരേസയുടെ വിശുദ്ധപദ പ്രഖ്യാപനം ഈ ദിന ത്തില്‍ നടത്തുന്നത് ഉചിതമാകുമെന്ന അഭിപ്രായത്തിലാണ് ആ തീയതി സ്വീകരിച്ചത്. സെപ്റ്റംബര്‍ അഞ്ചിനാണു മദര്‍ ദിവംഗതയായത്. അതിനാല്‍ വിശുദ്ധപദ പ്രഖ്യാപനത്തിന്റെ പിറ്റേന്ന് തിരുനാള്‍ ആചരിക്കാം.
1910-ല്‍ ജനിച്ച് 1997-ല്‍ അന്തരിച്ച മദറിനെ 2003-ലാണു വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്. ആ ചടങ്ങില്‍ സംബന്ധിക്കാന്‍ മൂന്നുലക്ഷത്തിലേറെപ്പേര്‍ വത്തിക്കാനില്‍ എത്തിയിരുന്നു.
നാമകരണ ചടങ്ങുകള്‍ക്കുശേ ഷം ഒക്ടോബര്‍ രണ്ടിനു കോല്‍ക്കത്തയിലെ നേതാജി ഇന്‍ഡോര്‍ സ്റേഡിയത്തില്‍ കൃതജ്ഞതാബലി ഉണ്ടായിരിക്കും.
ഇന്നലെ നടന്ന കണ്‍സിസ്ററിയില്‍ നാലുപേരുടെ നാമകരണ തീയതികൂടി പ്രഖ്യാപിച്ചു. പോളണ്ടുകാരനും മരിയന്‍സ് ഓഫ് ദ ഇമാക്കുലേറ്റ് കണ്‍സെപ്ഷന്‍ സ്ഥാപകനുമായ വാഴ്ത്തപ്പെട്ട സ്റനിസ്ലാവുസ് യാന്‍ പാപ്ഷിന്‍സ്കി, ലൂഥറന്‍ സഭയില്‍നിന്നു കത്തോലിക്കാസഭയില്‍ വന്ന സ്വീഡനിലെ വാഴ്ത്തപ്പെട്ട മരിയ എലിസബത്ത് ഹെസല്‍ബ്ളാഡ് എന്നിവരെ ജൂണ്‍ അഞ്ചിനു നാമകരണം ചെയ്യും. സ്വീഡനില്‍നിന്ന് 600 വര്‍ഷത്തിനുള്ളില്‍ വിശുദ്ധപദത്തിലേറുന്ന ആദ്യവ്യക്തിയാണു മരിയ.
കഴുതപ്പുറത്തു സഞ്ചരിച്ച് അജപാലനം നടത്തിയ അര്‍ജന്റൈന്‍ വൈദികന്‍ ഹൊസെ ഗബ്രിയേല്‍ ഡെല്‍ റൊസാരിയോയെയും, മെക്സിക്കോയില്‍ 14-ാം വയസില്‍ രക്തിസാക്ഷിയായ ഹൊസെലൂയിസ് സാഞ്ചെസ് ഡെ ല്‍ റിയോയെ യും ഒക്ടോ ബ ര്‍ 16-നു വിശുദ്ധരായി പ്രഖ്യാപിക്കും.
സമാധാന ത്തിനുള്ള നൊബേല്‍ പുരസ്കാര ജേതാവായ മ ദര്‍ തെരേസ യുടെ നാമകരണ ചടങ്ങി നു കോല്‍ക്ക ത്ത ആര്‍ച്ച്ബിഷപ് ഡോ. തോമസ് ഡിസൂസയും മിഷനറീസ് ഓഫ് ചാരിറ്റി സുപ്പീരിയര്‍ ജനറല്‍ സിസ്റര്‍ പ്രേമയും അടക്കം വലിയൊരു സംഘം വത്തിക്കാനിലേക്കു പോകും. കൃതജ്ഞതാബലിക്കു പുറമേ പൊതുസമൂഹവും സംസ്ഥാന നേതാക്കളും പങ്കെടുക്കുന്ന ആഘോഷ ചടങ്ങും കോല്‍ക്കത്തയില്‍ ആസൂത്രണം ചെയ്യുന്നുണ്ട്.
Source: Deepika