News >> സിഎംഎസ് കോളജിനു സ്വയംഭരണ പദവി
കോട്ടയം: ദ്വിശതാബ്ദി ആഘോഷിക്കുന്ന കോട്ടയം സിഎംഎസ് കോളജിന് ഇരട്ടിമധുരമായി സ്വയംഭരണ പദവി ലഭിച്ചു. അധ്യാപനം, പഠനം, ഗവേഷണം, അടിസ്ഥാന സൌകര്യം പഠ്യേതര പ്രവര്‍ത്തനം എന്നീ മേഖലകളിലെ മികവിന്റെ അടിസ്ഥാനത്തിലാണ് യുജിസിയില്‍നിന്നു സ്വയംഭരണ പദവി ലഭിച്ചത്.
സ്വയംഭരണ പദവി ലഭിച്ചതോടെ കോളജിന് അക്കാദമിക് തലത്തിലുള്ള സ്വയംഭരണ അവകാശമാണു ലഭിക്കുന്നത്. ഇതോടെ അന്തര്‍ദേശീയ നിലവാരമുള്ള കോഴ്സുകളും അവയുടെ സിലബസ് രൂപീകരിക്കാനും സമയബന്ധിതമായി അധ്യാപനം പൂര്‍ത്തിയാക്കി പരീക്ഷ നടത്തി ഫലം പ്രഖ്യാപിക്കാനും സാധിക്കും.
2015 മാര്‍ച്ചില്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു കോളജിനു സ്വയംഭരണ പദവിക്കായി ശിപാര്‍ശ ചെയ്തത്.
Source: Deepika