News >> അനുതാപം നവജീവന്‍റെ പാതയാണ് പാപ്പായുടെ ട്വിറ്റര്‍ സന്ദേശം


അനുതാപത്തിലൂടെ നവജീവന്‍ പ്രാപിക്കാം. മാര്‍ച്ച് 16-ാം തിയതി ബുധനാഴ്ച പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശമാണിത്.

നവശക്തിയും നവജീവനും വിശ്വാസ തീക്ഷ്ണതയുടെ നവോന്മേഷവും പ്രാപിക്കാന്‍ കുമ്പസാരം, അല്ലെങ്കില്‍ അനുരഞ്ജനത്തിന്‍റെ കൂദാശ നമ്മെ സഹായിക്കും. ആത്മനവീകരണത്തിന്‍റെ പാതയാണ് അനുരഞ്ജനം. പാപ്പാ ഉദ്ബോധിപ്പിച്ചു.

As we exit the confessional, we will feel his strength which gives new life and restores ardor to the faith. After confession we are reborn

കരുണാസമ്പന്നനായ ദൈവത്തെക്കുറിച്ചായിരുന്നു മാര്‍ച്ച് 15-ാം തിയതി ചൊവ്വാഴ്ച തന്‍റെ ട്വിറ്റര്‍ ശൃംഖലയില്‍ പാപ്പാ കണ്ണിചേര്‍ത്ത ട്വിറ്റര്‍.

സത്യമായും ദൈവം കരുണാസമ്പന്നനാണ്. ആത്മാര്‍ത്ഥമായി വിളിച്ചപേക്ഷിക്കുന്നവരില്‍ അവിടുന്ന് തന്‍റെ കരുണ സമൃദ്ധമായി വര്‍ഷിക്കുന്നു.

God is truly "rich in mercy" and extends it abundantly upon those who appeal to Him with a sincere heart.

Source: Vatican Radio