News >> ആരെയും കൈവെടിയാത്ത ദൈവികകാരുണ്യം : പാപ്പായുടെ ട്വിറ്റ്
ദൈവത്തിന്‍റെ കരുണയില്‍നിന്നും ആരും ഒഴിവാക്കപ്പെടില്ലെന്ന് പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍ സന്ദേശം പ്രസ്താവിച്ചു. സകലരെയും ആശ്ലേഷിക്കുന്ന ദൈവത്തിന്‍റെ ഭവനമാണ് സഭയെന്നും, അതിനാല്‍ ദൈവിക കാരുണ്യത്തില്‍നിന്നും ആരും പരിത്യക്തരാകില്ല. മാര്‍ച്ച് 17-ാം തിയതി ട്വിറ്റര്‍ സംവാദകരുമായി കണ്ണിചേര്‍ത്തതാണ് ഈ സന്ദേശം.ചൈനീസ്, അറബി, ലാറ്റിന്‍, ഇറ്റാലിയന്‍ ഇംഗ്ലിഷ് ഉള്‍പ്പടെ ഒന്‍പതു ഭാഷകളിലാണ് @pontifex എന്ന ഹാന്‍ഡിലിലാണ് പാപ്പാ സന്ദേശമയക്കുന്നത്. അനുദിന ജീവിതത്തിനുതകുന്ന സാരോപദേശങ്ങള്‍ പങ്കുവയ്ക്കുന്ന ലോകത്ത് ഏറ്റവും അധികം സംവാദകരുള്ള മഹത്തുക്കളില്‍ ഒരാളാണ് പാപ്പാ ഫ്രാന്‍സിസ്.No one can be excluded from the mercy of God. The Church is the house where everyone is welcomed and no one is rejected.Source: Vatican Radio