News >> ഓശന ഞായര്‍ തിരുക്കര്‍മ്മങ്ങള്‍
ഓശാനഞായര്‍ തിരുക്കര്‍മ്മങ്ങള്‍ വത്തിക്കാനില്‍ മാര്‍പ്പാപ്പാ നയിക്കും. ഞയാറാഴ്ച (20/03/16) രാവിലെ റോമിലെ സമയം 9.30 ന്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2 മണിക്ക് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ ഫ്രാന്‍സീസ് പാപ്പാ കുരുത്തോലകളും ഒലിവിന്‍ ചില്ലകളും വെഞ്ചെരിക്കുകയും, തുടര്‍ന്നുള്ള കുരുത്തോല പ്രദക്ഷിണാനന്തരം, സാഘോഷമായ സമൂഹബലിയില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുകയും ചെയ്യും. പൂര്‍ണ്ണദണ്ഡവിമോചനം പ്രാപിക്കുന്നതിന് സഭ നിഷ്ക്കര്‍ഷിച്ചിട്ടുള്ള പതിവു വ്യവസ്ഥകള്‍, അതായത്, കുമ്പസാരിച്ച് വിശുദ്ധകുര്‍ബ്ബാന സ്വീകരിക്കുകയും, പാപ്പായുടെ നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്താല്‍, ഈ തിരുക്കര്‍മ്മത്തില്‍ പങ്കുകൊള്ളുന്നവര്‍ക്ക് അത് ലഭിക്കും. ഓശാനത്തിരുന്നാള്‍ ദിനത്തില്‍ത്തന്നെയാണ് രൂപതാതലത്തിലുള്ള യുവജന ദിനം ആചരിക്കപ്പെടുന്നതും. ഇക്കൊല്ലത്തേത് മുപ്പത്തിയൊന്നാം ലോകയുവജനദിനമാണ്.കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍, എന്തെന്നാല്‍ അവര്‍ക്ക് കാരുണ്യം ലഭിക്കും, മത്തായിയുടെ സുവിശേഷം അഞ്ചാം അദ്ധ്യായത്തിലെ ഏഴാമത്തെതായ ഈ വാക്യമാണ് ഈ ദിനാചരണത്തിന്‍റെ വിചിന്തന പ്രമേയം.Source: Vatican Radio