News >> ആരോഗ്യത്തിനു പ്രാര്‍ഥന പ്രധാനം: മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: ഏതൊരു വ്യക്തിയുടെയും മാനസിക ആരോഗ്യത്തിനു പ്രാര്‍ഥന പ്രധാനമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പ്രാര്‍ഥനയിലൂടെ വ്യക്തിയും കുടുംബവും ലോകവും സമാധാനം കൈവരിക്കുമെന്നും മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ലോക സൈക്യാട്രിക് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ഡോ. റോയി ഏബ്രഹാം കള്ളിവയലിന് അനുവദിച്ച പ്രത്യേക കൂടിക്കാഴ്ചയിലാണു ഫ്രാന്‍സിസ് മാര്‍പാപ്പ ഇക്കാര്യം പറഞ്ഞത്. ഡോ. റോയി എഴുതിയ ആത്മഹത്യാ പ്രതിരോധം (സൂയിസൈഡ് പ്രിവന്‍ഷന്‍) എന്ന പുസ്തകവും വേള്‍ഡ് സൈക്യ്രാട്രിക് അസോസിയേഷന്റെ (ഡബ്ളുപിഎ) പ്രസിദ്ധീകരണവും മാര്‍പാപ്പ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചു. ആത്മഹത്യാ പ്രതിരോധത്തെക്കുറിച്ചുള്ള ഡോ. റോയിയുടെ പുസ്തകത്തിലും സൈക്യാട്രിക് അസോസിയേഷന്‍ പ്രസിദ്ധീകരണത്തിലും മാര്‍പാപ്പ സന്തുഷ്ടി പ്രകടിപ്പിക്കുകയും ചെയ്തു.
Source; Deepika