News >> ചിത്രസംവേദന സാമൂഹ്യ ശൃംഖലയായ ഇന്‍സ്റ്റഗ്രാമില്‍ പാപ്പായും



താന്‍ പ്രാര്‍ത്ഥിക്കുന്ന ചിത്രം ചേര്‍ത്തുകൊണ്ട് ഫ്രാന്‍സീസ് പാപ്പാ ചിത്രസംവേദന സാമൂഹ്യ ശൃംഖലായ ഇന്‍സ്റ്റഗ്രാമില്‍ തന്‍റെ സാന്നിധ്യം ശനിയാഴ്ച (19/03/16) അറിയിച്ചു.


     തന്‍റെ നാമത്തിന്‍റെ ലത്തീന്‍ പദമായ ഫ്രാന്‍സിസ്കൂസ് (FRANCISCUS)  ആണ് പാപ്പാ ഇന്‍സ്റ്റഗ്രാമില്‍ വിലാസമായി ചേര്‍ത്തിരിക്കുന്നത്.


    തന്‍റെ വാസയിടമായ  ദോമൂസ് സാംക്തെ മാര്‍ത്തെ മന്ദിരത്തില്‍ വച്ച് പാപ്പാ  തന്നെയാണ് താന്‍ പ്രാര്‍ത്ഥിക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ ഇട്ടത്.


     ഇന്‍സ്റ്റഗ്രാമില്‍ താന്‍ സാന്നിധ്യം  അറിയിക്കുകയാണെന്ന് പാപ്പാ ശനിയാഴ്ച ട്വിറ്ററില്‍ കുറിച്ചിരുന്നു. ദൈവത്തിന്‍റെ കാരുണ്യത്തിന്‍റെയും വാത്സല്യത്തിന്‍റെയും പാതയിലൂടെ നിങ്ങളൊടൊപ്പം ചരിക്കുന്നതിന് ഞാന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പുതിയൊരു യാത്രയ്ക്ക് തുടക്കിമിടുകയാണ്എന്നായിരുന്നു പാപ്പായുടെ ആ ട്വിറ്റര്‍ സന്ദേശം.


Source: Vatican Radio