News >> ചാവേര്‍ ആക്രമണത്തിനിരാകളായവര്‍ക്ക് പാപ്പായുടെ പ്രാര്‍ത്ഥന


തുര്‍ക്കിയിലെ പ്രധാനനഗരമായ ഈസ്താംബൂളില്‍ ശനിയാഴ്ചയുണ്ടായ ചാവേര്‍ ബോംബാക്രമണദുരന്തത്തില്‍ മാര്‍പ്പാപ്പാ ദു:ഖിക്കുകയും ഈ ആക്രമണത്തിന്‍റെ  തിക്തഫലങ്ങള്‍ അനുഭവിക്കുന്നരോടു തന്‍റെ പ്രാര്‍ത്ഥനാപൂര്‍വ്വകമായ ഐക്യദാര്‍ഢ്യം   പ്രടിപ്പിക്കുകയും ചെയ്യുന്നു.

     ഈ ദുരന്തംമൂലം കേഴുന്ന ജനങ്ങള്‍ക്കും അന്നാടിനുമുഴുവനും ശക്തിയും സമാധാനവും ലഭിക്കുന്നതിനായി ഫ്രാന്‍സീസ് പാപ്പാ സര്‍വ്വശക്തനായ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നുവെന്നും വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ പാപ്പായുടെ നാമത്തില്‍ തുര്‍ക്കിയുടെ പ്രസിഡന്‍റ് റെസെപ് തയ്യീപ് ഏര്‍ദൊഗാനിനയച്ച (RECEP TAYYIP ERDOGAN) അനുശോചനസന്ദേശത്തില്‍ അറിയിക്കുന്നു.

     ഈസ്താംബൂളിലെ വാണിജ്യകേന്ദ്രമായ ഇസ്തികല്‍ തെരുവിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍   5 പേര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക്  പരിക്കേല്‍ക്കുകയും ചെയ്തു.

     ചാവേറായി പൊട്ടിത്തെറിച്ചത്  തെക്കന്‍ തുര്‍ക്കിയിലെ ഗാസിയെന്‍ടെപ് സ്വദേശിയായ ഐഎസ് ഭീകരന്‍ മെഹമത് ഓസ്തുറ്‍ക്കാണെന്ന് തുര്‍ക്കിയുടെ ആഭ്യന്തരമന്ത്രി ഇഫ്ക്കന്‍ അല മാദ്ധ്യമങ്ങളെ അറിയിച്ചു.

     നടപ്പുവര്‍ഷത്തില്‍ തുര്‍ക്കിയിലുണ്ടായ നാലാമത്തെ ഭീകരാക്രമണിത്.

സ്പെയിനിലെ ഫ്രെഗ്രിനാല്സില്‍ ഞായറാഴ്ച (20/03/16)  13 സര്‍വ്വകലാശാലാവിദ്യാര്‍ത്ഥികള്‍ മരണമടഞ്ഞ ബസ്സപകടത്തിലും  മാര്‍പ്പാപ്പാ  ദു:ഖം രേഖപ്പെടുത്തി.

Source: Vatican Radio