News >> മോചനയാത്രയുടെ പ്രതിഫലനം സംസ്ഥാനത്തുണ്ടാകും: മോണ്‍. കാര്യാമഠം

കോതമംഗലം: അവഗണിക്കപ്പെടുന്ന ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തി കത്തോലിക്കാ കോണ്‍ഗ്രസ് നയിക്കുന്ന മോചനയാത്രയുടെ പ്രതിഫലനം സംസ്ഥാനത്ത് തുടര്‍ന്നും ഉണ്ടാകുമെന്നു കോതമംഗലം രൂപത വികാരി ജനറാള്‍ മോണ്‍. ജോര്‍ജ് കാര്യാമഠം. തെക്കന്‍ മേഖലാ മോചനയാത്രയുടെ രൂപതാതല സമാപന സമ്മേളനം കോതമംഗലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 


കര്‍ഷക അവഗണന, അഴിമതി തുടങ്ങിയ ജനകീയ പ്രശ്നങ്ങള്‍ക്കെതിരെ കര്‍മപദ്ധതികള്‍ ആവിഷ്കരിച്ച് ഉണര്‍ന്നു പ്രവര്‍ത്തിക്കാനുള്ള ശക്തി സംഘടനയ്ക്കുണ്െടന്നും അതിന്റെ പ്രതിഫലനമാണ് വിവിധ സ്ഥലങ്ങളില്‍ യാത്രയ്ക്കു ലഭിക്കുന്ന ആവേശകരമായ സ്വീകരണമെന്നും മോണ്‍. കാര്യാമഠം പറഞ്ഞു. രൂപതാ പ്രസിഡന്റ് ഐപ്പച്ചന്‍ തടിക്കാട്ട് അധ്യക്ഷത വഹിച്ചു. രൂപതാ ഡയറക്ടര്‍ മോണ്‍. ജോര്‍ജ് ഓലിയപ്പുറം ആമുഖ പ്രഭാഷണവും ജാഥാ ക്യാപ്റ്റന്‍ വി.വി. അഗസ്റിന്‍ മുഖ്യപ്രഭാഷണവും നടത്തി. വൈസ് ക്യാപ്റ്റന്‍ സാജു അലക്സ്, കോതമംഗലം ഫൊറോന ഡയറക്ടര്‍ ഫാ. മാത്യൂസ് മാളിയേക്കല്‍, രൂപത ജനറല്‍ സെക്രട്ടറി അഡ്വ. ജോസ് ഇലഞ്ഞിക്കല്‍, ബേബിച്ചന്‍ നിധീരിക്കല്‍, പ്രഫ. ജോസുകുട്ടി ഒഴുകയില്‍, ജോര്‍ജ് കോയിക്കല്‍, സൈബി അക്കര എന്നിവര്‍ പ്രസംഗിച്ചു. അഡ്വ. വി.യു. ചാക്കോ സ്വാഗതവും കെന്നഡി പീറ്റര്‍ നന്ദിയും പറഞ്ഞു. 

കോതമംഗലം ഫൊറോന അതിര്‍ത്തിയായ കാരക്കുന്നത്തു നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് സമാപന സമ്മേളന വേദിയായ കോതമംഗലം കെഎസ്ആര്‍ടിസി ബസ് സ്റാന്‍ഡിനു സമീപത്തെ തര്യത് കുഞ്ഞിതൊമ്മന്‍ നഗറിലേക്കു സ്വീകരിച്ചാനയിച്ചത്. കോതമംഗലം, ഊന്നുകല്‍ ഫൊറോനകളുടെ നേതൃത്വത്തില്‍ നടത്തിയ രൂപതാതല സമാപന സമ്മേളനത്തില്‍ വൈദികരും വിവിധ യൂണിറ്റുകളില്‍നിന്നുള്ള ഭാരവാഹികളും പ്രവര്‍ത്തകരും ഉള്‍പ്പെടെ നൂറുകണക്കിനുപേര്‍ പങ്കെടുത്തു. 

ഇന്നലെ രാവിലെ തൊടുപുഴയില്‍നിന്ന് ആരംഭിച്ച ജാഥയ്ക്കു രൂപതയിലെ മുതലക്കോടം, വണ്ണപ്പുറം, പൈങ്ങോട്ടൂര്‍, വാഴക്കുളം, മൂവാറ്റുപുഴ തുടങ്ങിയ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. ജോണ്‍ മുണ്ടന്‍കാവന്‍, ഏബ്രഹാം ജോസഫ്, വളളമറ്റം കുഞ്ഞ്, അഡ്വ.പോള്‍ ജോസഫ്, എ.ജെ. ജോണ്‍, അരുണ്‍ ജോര്‍ജ്, ജോയ്സ് തെക്കേല്‍, ജെയ്ബി കുരുവിത്തടം, ജോസ് പറമ്പന്‍, കെ.സി. ജോര്‍ജ്, സജി പോളക്കുഴി, ജോയി കണ്ടത്തിന്‍കര, മാത്യു വെച്ചൂര്‍, ജിജി മഞ്ഞക്കുന്നേല്‍, തമ്പി പിട്ടാപ്പിള്ളില്‍, പോള്‍ ജോസഫ് കുളത്തൂര്‍, ജോസ് കാക്കൂച്ചിറയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

Source : Deepika 08/08/2015