News >> ഗുഡ്നെസ് ടിവിയില്‍ ഈസ്റര്‍ ഒരുക്ക ധ്യാനം
ചാലക്കുടി: ഗുഡ്നെസ് ടിവിയില്‍ ഈസ്ററിനൊരുക്കമായി ഇന്നു മുതല്‍ 26 വരെ ടെലിവിഷന്‍ ധ്യാനം നടക്കും. ഇന്നു രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയും രാത്രി 10 മുതല്‍ 12 വരെയും നടക്കുന്ന ഇംഗ്ളീഷ് ധ്യാനത്തിന് റവ. ഡോ. അഗസ്റിന്‍ വല്ലൂരാന്‍ വി.സി. നേതൃത്വം നല്‍കും.
നാളെ രാവിലെ 5.00ന് മലയാളം ടെലിവിഷന്‍ ധ്യാനം ആരംഭിക്കും. പെസഹാ തിരുക്കര്‍മങ്ങളുടെ ഭാഗമായുള്ള കാല്‍കഴുകല്‍ ശുശ്രൂഷയ്ക്ക് രാവിലെ 8.45ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നേതൃത്വം നല്കും. ബിഷപ്പുമാരും പ്രശസ്ത വചന പ്രഘോഷകരും ടെലിറിട്രീറ്റില്‍ വചനസന്ദേശം നല്കും. ദുഃഖവെള്ളി ദിവസത്തെ കുരിശിന്റെ വഴിയില്‍ 14 ബിഷപ്പുമാര്‍ സന്ദേശം നല്കും. വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 5.00 മുതല്‍ രാത്രി 12.00 വരെ ധ്യാനമുണ്ടാകും.
Source: Deepika