News >> ക്രൈസ്തവ വിശ്വാസിയെ ബംഗ്ളാ ഭീകരര്‍ വധിച്ചു
ധാക്ക: മതപരിവര്‍ത്തനം ചെയ്തു ക്രൈസ്തവ വിശ്വാസം സ്വീകരിച്ചയാളെ വടക്കന്‍ ബംഗ്ളാദേശില്‍ ഇസ്ലാമിസ്റു ഭീകരര്‍ വെട്ടിക്കൊന്നു. സ്വാതന്ത്യ്രസമര സേനാനിയും മുന്‍ ഫാമിലി പ്ളാനിംഗ് ഇന്‍സ്പെക്ടറുമായ ഹുസൈന്‍ അലിയെയാണു(65) മോട്ടോര്‍ ബൈക്കില്‍ വന്ന മൂന്ന് അക്രമികള്‍ പട്ടാപ്പകല്‍ കൊലപ്പെടുത്തിയത്.
വടക്കന്‍ ബംഗ്ളാദേശിലെ കുരിഗ്രാം പട്ടണത്തില്‍ ഇന്നലെ രാവിലെ ഏഴിനു കഴുത്തുമുറിഞ്ഞ നിലയില്‍ അലിയുടെ മൃതദേഹം കണ്െടടുത്തതായി പോലീസ് അറിയിച്ചു.അക്രമികള്‍ നാടന്‍ ബോംബു പൊട്ടിച്ചശേഷം കടന്നുകളഞ്ഞു. 17വര്‍ഷംമുമ്പാണ് അലി ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്.
ബംഗ്ളാദേശില്‍ ഹൈന്ദവ,ക്രൈസ്തവ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് എതിരേ അടുത്തകാലത്ത് ആക്രമണം വര്‍ധിച്ചുവരികയാണ്. മതേതര ബ്ളോഗ് എഴുത്തുകാരും വിദേശികളും ആക്രമിക്കപ്പെട്ട സംഭവങ്ങളും ഉണ്ടായി.
ഫെബ്രുവരിയില്‍ പഞ്ചഗാര്‍ ജില്ലയില്‍ ഹിന്ദുക്ഷേത്രത്തിലെ പൂജാരിയെ ഇസ്്ലാമിസ്റുകള്‍ വധിച്ചു. കഴിഞ്ഞവര്‍ഷം ഇറ്റാലിയന്‍ ജീവകാരുണ്യ പ്രവര്‍ത്തകന്‍ സീസര്‍ ടവെല്ലാ, ജാപ്പനീസ് കര്‍ഷകനായ കുനിയോ ഹോഷി എന്നിവര്‍ കൊല്ലപ്പെട്ടു.
Source: Deepika