News >> റോമന്‍ കൊളോസിയത്തെ ഭക്തിസാന്ദ്രമാക്കി മലയാളികളുടെ കുരിശിന്റെവഴി

ഫാ. ജോസഫ് സ്രാമ്പിക്കല്‍ 

റോം: രക്തസാക്ഷികളുടെ ചുടുനിണം വീണു കുതിര്‍ന്ന റോമിലെ കോളോസിയത്തിലേക്കു സാന്താ അനസ്താസ്യാ ബസിലിക്കയില്‍ നിന്നു മലയാളികള്‍ നടത്തിയ കുരിശിന്റെ വഴി ഭക്തിസാന്ദ്രമായി. 

റോമിലെ സീറോ മലബാര്‍ ഇടവകയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുള്ള ലത്തീന്‍ സഭാംഗങ്ങളുടെ സഹകരണത്തോടെയാണ് ഓശാന ഞായറാഴ്ച ഉച്ചകഴിഞ്ഞ് കുരിശിന്റെ വഴിയും കുരുത്തോലകള്‍ പിടിച്ചുള്ള പ്രദിക്ഷണവും നടത്തിയത്. വൈദികരും സമര്‍പ്പിതരും വൈദികവിദ്യാര്‍ഥികളും അല്മായ വിശ്വാസികളുമടക്കം ആയിരത്തിലധികം പേര്‍ പങ്കെടുത്തു. 

കുരിശിന്റെ വഴിയും മാതൃജ്യോതിയുടെ നേതൃത്വത്തിലുള്ള കുരിശിന്റെ വഴിയുടെ ദൃശ്യാവിഷ്കാരവും റോമിലെ മറ്റു തീര്‍ഥാടകരുടെ ഹൃദയത്തെ ആഴത്തില്‍ സ്പര്‍ശിച്ചു. 

ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപത സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്, റോമന്‍ രൂപതയുടെ പ്രവാസകാര്യാലയ ഡയറക്ടര്‍ മോണ്‍. പിയര്‍ പൌളോ ഫെലീക്കോളോ, മോണ്‍. സ്റീഫന്‍ ചിറപ്പണത്ത്, ഫാ. ജോസഫ് സ്രാമ്പിക്കല്‍, ഫാ. ആന്റണി അറയ്ക്കല്‍, ഫാ. അല്‍ഫോന്‍സ് വാഴപ്പനാടി ഒ. എഫ്. എം., ഫാ. ബിജു മുട്ടത്തുകുന്നേല്‍, ഫാ. ബിനോജ് മുളവരിക്കല്‍, ഫാ. ബിനു ആരീത്തറ, സിസ്റര്‍ സെസില്‍ സി. എച്ച്. എഫ്, സിസ്റര്‍ എലിസബത്ത് എസ്. എ. ബി. എസ്, ഡീക്കന്‍ ഷിനു ഞാമത്തോലില്‍, ഡീക്കന്‍ പ്രതീഷ് കല്ലറയ്ക്കല്‍, ഡീക്കന്‍ ജിന്റോ പടയാട്ടില്‍, ഡെയിസണ്‍ തെക്കന്‍, ബേബി കോയിക്കല്‍, തോമസ് ഉപ്പിണി, മനു മാളിയേക്കല്‍, ചാണ്ടി പ്ളാമൂട്ടില്‍, സുനില്‍ ആനിക്കാത്തോട്ടത്തില്‍, ഡെന്നി ചിറപ്പണത്ത്, ബേബി പറത്താത്ത്, ജെയിന്‍ തട്ടാംപറമ്പില്‍, മേരി തോമസ് ഇരുമ്പന്‍, എല്‍സി ചാണ്ടി, മില്ലറ്റ് തുടങ്ങിയവര്‍ കുരിശിന്റെ വഴിക്ക് നേതൃത്വം നല്കി. സാന്താ അനസ്താസ്യാ ബസിലിക്കയില്‍ നടന്ന ഓശാന ഞായര്‍ തിരുക്കര്‍മങ്ങള്‍ക്ക് മാര്‍ ജോയി ആലപ്പാട്ട് പ്രധാന കാര്‍മികത്വം വഹിച്ചു
Source: Deepika