News >> വത്തിക്കാനിലെ വിശുദ്ധവാര പരിപാടികള്‍ പാപ്പാ ഫ്രാന്‍സിസ് മുഖ്യകാര്‍മ്മികത്വം വഹിക്കും
മാര്‍ച്ച് 24 വ്യാഴാഴ്ചപ്രാദേശിക സമയം രാവിലെ 9.30-ന് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ തൈലാശീര്‍വ്വാദകര്‍മ്മവും പൗരോഹിത്യ കൂട്ടായ്മയുടെ സമൂഹബലിയര്‍പ്പണവും. വിവിധ കാര്യാലയങ്ങളുടെ ഉത്തരവാദിത്തം വഹിക്കുന്ന കര്‍ദ്ദിനാളന്മാരും മെത്രാന്മാരും, റോമാരൂപതയിലെ വൈദികരും വിശ്വാസികളും തീര്‍ത്ഥാടകരും തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കും.
വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക്കാലുകഴുകല് ശുശ്രൂഷയും, തിരുവത്താഴപൂജയും റോമില്‍നിന്നും 30 കി.മി. അകലെ ക്യാസില്‍
നുവോവോ ദി പോര്‍ത്തോ (Castelnuovo di Porto) എന്ന സ്ഥലത്തെ അഭയാര്‍ത്ഥി കേന്ദ്രത്തിലാണ്. ആയിരത്തോളം അഭയാര്‍ത്ഥികളുള്ള കേന്ദ്രത്തില്‍ താല്‍ക്കാലികമായി ഒരുക്കുന്ന വേദിയില്‍ തിരഞ്ഞെടുക്കപ്പെട ഒരു ചെറുസമൂഹത്തിന്‍റെ കാലുകള്‍ പാപ്പാ കഴുകും. വര്‍ഗ്ഗവര്‍ണ്ണ ലിംഗ വ്യത്യാസങ്ങളില്ലാതെ അഭയാര്‍ത്ഥികളില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട 12 പോരുടെ പാദങ്ങള്‍ പാപ്പാ കഴുകും. തുടര്‍ന്ന് അവര്‍ക്കൊപ്പം പാപ്പാ തിരുവത്താഴ പൂജയര്‍പ്പിക്കും. ദിവ്യബലിമദ്ധ്യേ പാപ്പാ വചനചിന്തകള്‍ പങ്കുവയ്ക്കും.
മാര്‍ച്ച് 25-ാം തിയതി ദുഃഖവെള്ളിയാഴ്ചവൈകുന്നേരം 5 മണിക്ക് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്യേശുവിന്റെ പീഡാനുഭവ അനുസ്മരണം - വചനപാരായണം,കുരിശാരാധന, വിശ്വാസികളുടെ സാര്‍വത്രിക പ്രാര്‍ത്ഥന നിയോഗങ്ങള്‍, ദിവ്യകാരുണ്യസ്വീകരണ ശുശ്രൂഷ.
രാത്രി 9.15-ന് റോമിലെ ചരിത്രപുരാതനമായ കൊളോസിയത്തില്‍ കുരിശിന്‍റെവഴിയും ധ്യാനവും. പാപ്പാ ഫ്രാന്‍സിസ് പങ്കെടുത്ത് സന്ദേശംനല്ക്കും. കുരിശിന്‍റെവഴി നയിക്കുന്നത് - വടക്കെ ഇറ്റലിയിലെ പെറൂജിയ അതിരൂപതയുടെ മെത്രാപ്പോലീത്ത, കര്‍ദ്ദിനാള്‍ ഗ്വാല്‍ത്തിയേരോ ബസേത്തിയാണ്.
മാര്‍ച്ച് 26-ാം തിയതി, വലിയ ശനിയാഴ്ചരാത്രി 8.30-ന് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പെസഹാജാഗരം - ദീപാര്‍ച്ചന, പെസഹാപ്രദക്ഷിണം, വിശുദ്ധഗ്രന്ഥപാരായണം, നവജ്ഞാനസ്നാനാര്‍ത്ഥികളുടെ കൂദാശസ്വീകരണം, വിശ്വാസികളുടെ പ്രാര്‍ത്ഥന, ജ്ഞാനസ്നാന വ്രതനവീകരണം, ജാഗരബലിയര്‍പ്പണം. പാപ്പാ സുവിശേഷ പ്രഭാഷണം നടത്തും.
മാര്‍ച്ച് 27-ാം തിയതി ഈസ്റ്റര്‍ ഞായറാഴ്ചരാവിലെ 10-മണിക്ക് വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള ഈസ്റ്റര്‍ പ്രഭാതബലിയര്‍പ്പണം. പാപ്പാ സുവിശേഷചിന്തകള്‍ പങ്കുവയ്ക്കും.മദ്ധ്യാഹ്നം 12 മണിക്ക്വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ പ്രധാന മട്ടുപ്പാവില്‍നിന്നും ലോകത്തിനും നഗരത്തിനുമായി പാപ്പാ നല്കുന്ന 'ഊര്‍ബി എത് ഓര്‍ബി' സന്ദേശം (Urbi et Orbi).
മാര്‍ച്ച് 28-ാം തിയതി ഈസ്റ്റര്‍ തിങ്കള്ഉച്ചയ്ക്ക് 12 മണിക്ക് അപ്പസ്തോലിക അരമനയുടെ ജാലകത്തില്‍നിന്നും പാപ്പാ ഫ്രാന്‍സിസ് നല്കുന്ന ത്രികാലപ്രാര്‍ത്ഥനാ സന്ദേശവും, പ്രാര്‍ത്ഥനയും (Regina Coeli) അപ്പസ്തോലികാശീര്‍വ്വാദവും.തിങ്കളാഴ്ചത്തെ ത്രികാലപ്രാര്‍ത്ഥന പരിപാടിയോടെയാണ് വത്തിക്കാനിലെ വിശുദ്ധവാരകര്‍മ്മങ്ങള്‍ക്ക് സമാപ്തിയാകുന്നത്.Source: Vatican Radio