News >> രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഈസ്റര്‍ ആശംസിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്കു രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ഈസ്റര്‍ ആശംസിച്ചു. എല്ലാവര്‍ക്കും, പ്രത്യേകിച്ചു ക്രൈസ്തവ സഹോദരീസഹോദരന്മാര്‍ക്ക് ഈസ്ററിന്റെ എല്ലാ നന്മകളും ആശംസിക്കുന്നതായി അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു.മാനവികതയോടുള്ള യേശു ക്രിസ്തുവിന്റെ പരിധികളില്ലാത്ത സ്നേഹമാണ് ഈസ്റര്‍ ഓര്‍മിപ്പിക്കുന്നത്. 

യേശുക്രിസ്തുവിന്റെ ഉയിര്‍പ്പ് അനുസ്മരിക്കുന്നതോടൊപ്പം സ്നേഹം, സത്യം, ത്യാഗം, ക്ഷമ തുടങ്ങിയ അദ്ദേഹത്തിന്റെ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കണം. യേശുക്രിസ്തു നിലകൊണ്ട മാനവികത തങ്ങളുടെ പാത തെളിക്കട്ടെ എന്നും രാഷ്ട്രപതി ആശംസിച്ചു.

ഉപരാഷ്ട്രപതി ഡോ. ഹമീദ് അന്‍സാരിയും ഈസ്റര്‍ ആശംസകള്‍ നേര്‍ന്നു. വിദ്വേഷത്തേക്കാള്‍ കരുത്ത് സ്നേഹത്തിനുണ്െടന്ന് ഈസ്റ്റര്‍ നമ്മെ ഓര്‍മിപ്പിക്കുന്നുവെന്ന് അദ്ദേഹം തന്റെ സന്ദേശത്തില്‍ പറഞ്ഞു.

ഗവര്‍ണര്‍ പി. സദാശിവം ഈസ്റര്‍ ആശംസ നേര്‍ന്നു



തിരുവനന്തപുരം: എല്ലാ കേരളീയര്‍ക്കും ലോകമെമ്പാടുമുളള മലയാളികള്‍ക്കും ഗവര്‍ണര്‍ പി. സദാശിവം ഈസ്റര്‍ ആശംസകള്‍ നേര്‍ന്നു. 

സ്നേഹത്തിന്റെയും ഏകതയുടെയും നിറവില്‍ പരിശുദ്ധ ഈസ്റര്‍ എല്ലാ മതവിശ്വാസങ്ങളെയും കൂടുതല്‍ അടുപ്പിക്കട്ടെ. ഈസ്റര്‍ ദിനം ഓരോ ഭവന ത്തിലും ശാന്തിയും സൌഹാര്‍ദവുംകൊണ്ട് അനുഗ്രഹിക്കപ്പെടട്ടെയെന്നും അദ്ദേഹം ആ ശംസിച്ചു.


Source: Deepika