News >> "നഗരത്തിലെ കുരിശിന്‍റെ വഴി"


ദു:ഖവെള്ളിയാഴ്ച രാത്രി ഫ്രാന്‍സീസ് പാപ്പാ റോമിലെ കൊളോസിയത്തില്‍ നയിച്ച ശ്ലീവാപ്പാതയില്‍ ആത്മീയമായി ഒന്നു ചേര്‍ന്നുകൊണ്ട് പാപ്പായുടെ ദാനധര്‍മ്മാദികാര്യങ്ങളുടെ ചുമതലയുള്ള ആര്‍ച്ച്ബിഷപ്പ് കൊണ്‍റാഡ് ക്രയേസ്ക്കി, റോമാ നഗരത്തില്‍ തെരുവിഥികളില്‍ അന്തിയുറങ്ങുന്നവര്‍ക്കരികില്‍ സാന്ത്വനവുമായെത്തി.

     കുരിശിന്‍റെ വഴി നഗരത്തില്‍ എന്ന നാമത്തിലായിരുന്നു ഈ സന്ദര്‍ശനം. റോമാപുരിയലെ നൂറോളം ഇടങ്ങളിലെത്തിയ ഈ കുരിശിന്‍റെ വഴി സമാപിച്ചത് പാതിരാത്രിയ്ക്കു ശേഷമാണ്.

     സന്നദ്ധസേവകരും, പാപ്പാ വത്തിക്കാനടുത്ത് പാര്‍പ്പിടരഹിതര്‍ക്ക്  അന്തിയുറങ്ങുന്നതിനൊരുക്കിയിരിക്കുന്ന കരുണാദാനം എന്ന പേരിലുള്ള ഭവനത്തില്‍ കഴിയുന്നവരില്‍ ചിലരുമുള്‍പ്പടെ ഏതാനും പേര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

     തണുപ്പില്‍ നിന്നു രക്ഷനേടുന്നതിനുള്ള ഉറയുടെ രൂപത്തിലുള്ള കിടക്കയും ഒരു തലോടല്‍ എന്ന പേരില്‍ പാപ്പായുടെ ഒരു ചെറിയ സമ്മാനവും അവര്‍ തെരുവില്‍ അന്തിയുറങ്ങുന്നവര്‍ക്ക് വിതരണം ചെയ്തു.

Source: Vatican Radio