News >> പാപ്പായുടെ ഉയിര്‍പ്പുതിരുന്നാള്‍ ട്വിറ്റര്‍ സന്ദേശം
സ്നേഹം പകയെ തോല്പിച്ചിരിക്കുന്നുവെന്ന് മാര്‍പ്പാപ്പാ. ഉത്ഥാനത്തിരുന്നാള്‍ ദിനത്തില്‍ (27/03/16) തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി ഫ്രാന്‍സീസ് പാപ്പാ കുറിച്ചതാണിത്. 2015 ലെ ഉയിര്‍പ്പുതിരുന്നാള്‍ ദിനത്തില്‍ താന്‍ നല്കിയ, റോമാ നഗരത്തിനും ലോകത്തിനും എന്ന അര്‍ത്ഥം വരുന്ന "ഊര്‍ബി ഏത്ത് ഓര്‍ബി" സന്ദേശത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത,
യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു! സ്നേഹം വൈര്യത്തെ തോല്പിച്ചു, ജീവന്‍ മരണത്തെ ജയിച്ചു, വെളിച്ചം ഇരുളിനെ നീക്കി എന്ന വാക്യമാണ് ഈ ഉയിര്‍പ്പു ഞായറാഴ്ച പാപ്പാ തന്‍റെ ട്വിറ്റര്‍ സന്ദേശ ശൃംഖലയില്‍ കണ്ണിചേര്‍ത്ത സന്ദേശം.
ഉയിര്‍പ്പു തിരുന്നാള്‍ ജീവിക്കുകയെന്നാല്‍, നമുക്കായി മരിക്കുകയും ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്ത യേശുവിന്‍റെ രഹസ്യത്തിലേക്കു കടക്കുകയാണ് എന്ന് പാപ്പാ ശനിയാഴ്ച (26/03/16) ഉയിര്‍പ്പുതിരുന്നാള്‍ ജാഗരത്തോടനുബന്ധിച്ച് ട്വിറ്ററില്‍ കുറിച്ചു. ഈ വാക്യം ഫ്രാന്‍സിസ് പാപ്പാ എടുത്തത്, 2015ലെ പെസഹാജാഗര തിരുക്കര്‍മ്മ വേളയില്‍ താന്‍ നടത്തിയ വിചിന്തനത്തില്‍ നിന്നാണ്.Source: Vatican Radio