News >> കേരള സഭ ഇന്നു (31-03-2016) പ്രാര്‍ഥനാദിനം ആചരിക്കും
കൊച്ചി: ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി കേരള കത്തോലിക്കാസഭ ഇന്നു പ്രാര്‍ഥനാദിനം ആചരിക്കും. കേരളത്തിലെ മൂന്നു റീത്തുകളിലുമുള്ള 31 രൂപതകളുടെ നേതൃത്വത്തില്‍ എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും സന്യാസ ഭവനങ്ങളിലും പ്രത്യേക പ്രാര്‍ഥനകളും ആരാധനയും നടക്കും. കെസിബിസി ആസ്ഥാനമായ പിഒസിയില്‍ വൈകുന്നേരം അഞ്ചിനു സര്‍വമത സമ്മേളനവും പ്രാര്‍ഥനയും നടക്കും.
വിവിധ മത-സമുദായ നേതാക്കളും പ്രതിനിധികളും പങ്കെടുക്കും. മതങ്ങള്‍ മാനവ മൈത്രിയും സാഹോദര്യവും വളര്‍ത്തുന്ന സമാധാന മാര്‍ഗങ്ങളാണെന്നും മതങ്ങളുടെ ദുരുപയോഗം മനുഷ്യവംശത്തിന്റെ സമാധാനപൂര്‍ണമായ നിലനില്പിനു ഭീഷണിയാണെന്നുമുള്ള സന്ദേശം നല്കുന്നതിനാണു സര്‍വമത സമാധാന പ്രാര്‍ഥന നടത്തുന്നത്.
ഫാ.ടോമിന്റെ മോചനം: പ്രോലൈഫ് പ്രാര്‍ഥനാദിനം ഇന്ന്
കൊച്ചി: യെമനില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിലിനുവേണ്ടി കെസിബിസി പ്രോലൈഫ് സമിതി പ്രവര്‍ത്തകര്‍ ഇന്നു പ്രാര്‍ഥനാദിനം ആചരിക്കും. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു വിവിധ കേന്ദ്രങ്ങളില്‍ ഉപവസിച്ചു പ്രാര്‍ഥിക്കും. പ്രാര്‍ഥനാ റാലി, പ്രതിഷേധ സമ്മേളനം എന്നിവയും നടത്തും. എല്ലാ ഈശ്വര വിശ്വാസികളും തീവ്രവാദ വിരുദ്ധ ദിനാചരണത്തില്‍ പങ്കെടുക്കണമെന്നു കെസിബിസി ഫാമിലി കമ്മീഷന്‍ ആന്‍ഡ് പ്രോലൈഫ് സമിതി ഡയറക്ടര്‍ ഫാ.പോള്‍ മാടശേരി അറിയിച്ചു
Source: Deepika