News >> വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ 126-ാം ജന്മദിനാചരണം നാളെ (01-04-2016)
രാമപുരം: വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്റെ 126-ാം ജന്മദിനാചരണ പരിപാടികള്‍ നാളെ രാമപുരം ഫൊറോന പള്ളിയില്‍ നടക്കും. രാവിലെ ഏഴിനു പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന.
തുടര്‍ന്നു പാരീഷ്ഹാളില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ ഫൊറോന വികാരി റവ. ഡോ. ജോര്‍ജ് ഞാറക്കുന്നേല്‍ അധ്യക്ഷത വഹിക്കും. മുന്‍ ഗവര്‍ണര്‍ എം.എം. ജേക്കബ് ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്നു ഡിസിഎംഎസ് സംഘടനയുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍.
1891 ഏപ്രില്‍ ഒന്നിനാണു രാമപുരം കുഴുമ്പില്‍ തേവര്‍പറമ്പില്‍ ഇട്ടിയേപ്പ് മാണി-ഏലീശാ ദമ്പതികളുടെ മകനായി കുഞ്ഞച്ചന്‍ (അഗസ്റിന്‍) ജനിച്ചത്. 1973 ഒക്ടോബര്‍ 16നു ദിവംഗതനായി.
2006 ഏപ്രില്‍ 30 നു കുഞ്ഞച്ചന്‍ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. എല്ലാ വര്‍ഷവും ഒക്ടോബര്‍ 16നു വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ രാമപുരം ഫൊറോന പള്ളിയില്‍ നടത്തിവരുന്നു.
Source: Deepika