News >> അര്‍ജന്‍റിനയിലെ അര്‍മേനിയന്‍ സഭാതലവനെ പാപ്പാ ഫ്രാന്‍സിസ് അനുമോദിച്ചു


അര്‍ജന്‍റീനയിലെ‍ അര്‍മേനിയന്‍ സഭാതലവനെ പാപ്പാ ഫ്രാന്‍സിസ് അഭിനന്ദിച്ചു.

മാര്‍ച്ചു 29-ാം തിയതി ബുധനാഴ്ച വത്തിക്കാനില്‍നിന്നും അയച്ച സന്ദേശത്തിലൂടെയാണ് അര്‍ജനിന്‍റീന-ചിലി എന്നീ രാജ്യങ്ങളിലെ അര്‍മേനിയന്‍ സഭാസമൂഹങ്ങളുടെ തലവനായ ആര്‍ച്ചുബിഷപ്പ് കിസ്സാഗ് മൗരാദിയനെ പാപ്പാ ഫ്രാന്‍സിസ് സന്ദേശത്തിലൂടെ അഭിനന്ദിച്ചത്.

ആര്‍ച്ചുബിഷപ്പ് മൗരാദിയന്‍റെ മെത്രാഭിഷേക രജതജൂബിലി നാളിലാണ് പാപ്പാ ഫ്രാന്‍സിസ് ആശംസാസന്ദേശം അയച്ചത്. ഫലവത്തായ സഭാ ശുശ്രൂഷയ്ക്ക് അഭിനന്ദനവും, ഇനിയും നല്ല സേവനത്തിനുള്ള ആശംസകളും നേര്‍ന്നുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് സന്ദേശമയച്ചത്. അര്‍ജന്‍റീനയുടെ തലസ്ഥാനമായ ബ്യൂനസ് ഐരസില്‍ മെത്രാപ്പോലീയയിരുന്ന കാലം മുതലുള്ള പരിചയവും സുഹൃത്ബന്ധവുംവച്ചുകൊണ്ടാണ് പാപ്പാ, അര്‍ജന്‍റീനയിലെ ക്രൈസ്തവൈക്യ പരിശ്രമങ്ങളില്‍ ഏറെ സജീവനായിരുന്ന ആര്‍ച്ചുബിഷപ്പ് മൗരാദിയനെ അഭിനന്ദിച്ചതും പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്നതുമെന്ന് വത്തിക്കാന്‍റെ പ്രസ്താവന വ്യക്തമാക്കി.

മാര്‍ച്ച് 29-ാം തിയതി ചൊവ്വാഴ്ച ബ്യൂനസ് ഐരസിലെ അര്‍മേനിയന്‍ സഭാകേന്ദ്രത്തില്‍ നടന്ന ആശംസാചടങ്ങില്‍ സ്ഥലത്തെ വത്തിക്കാന്‍റെ സ്ഥാനപതി ആര്‍ച്ചുബിഷപ്പ്, എമില്‍ പോള്‍ ഷെറിങ്, ബ്യൂനസ് ഐരസിലെ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ മാരിയോ പോളി, കൊര്‍ദോബായുടെ മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് കാര്‍ളോ നാഞ്ഞസ് എന്നിവര്‍ പങ്കെടുത്തതായി പ്രസ്താവന വെളിപ്പെടുത്തി.

Source: Vatican Radio