News >> സ്നേഹത്തിന്‍റെ ആനന്ദം - സഭയുടെ നവമായ പ്രബോധനം
കുടുംബങ്ങള്‍ക്കുള്ളിലെ സ്നേഹ ജീവിതത്തെക്കുറിച്ചുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പസ്തോലിക പ്രബോധം ഏപ്രില്‍ 8-ാം തിയതി വെള്ളിയാഴ്ച പ്രകാശനം ചെയ്യപ്പെടും.
ലത്തീന്‍ ഭാഷയില്‍
Amoris Laetitia, 'സ്നേഹത്തിന്‍റെ ആനന്ദം' എന്ന് ശീര്‍ഷകംചെയ്തിരിക്കുന്ന പ്രബോധനം ഏപ്രില്‍ 8-ാം തിയതി വെള്ളിയാഴ്ച വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് ഹാളില്‍വച്ച് വിവിധ ഭാഷകളില്‍ പ്രകാശനംചെയ്യപ്പെടുമെന്ന് വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഫാദര്‍ ഫെദറിക്കോ ലൊമ്പാര്‍ഡി മാര്‍ച്ച് 31-ാം തിയതി വ്യാഴാഴ്ച റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.
പാപ്പാ ഫ്രാന്‍സിസ് വിളിച്ചുകൂട്ടിയ കുടുംബങ്ങളെക്കുറിച്ചുള്ള ആഗോളസഭയിലെ മെത്രാന്മാരുടെ പ്രത്യേക സിനഡു സമ്മേളനത്തിന്‍റെയും സാധാരണ സിനഡു സമ്മേളനത്തിന്‍റെയും തീരുമാനങ്ങള്‍ ക്രോഡീകരിച്ചു ക്രമപ്പെടുത്തിയതാണ് കുടുംബങ്ങളിലെ സ്നേഹത്തെയും സ്നേഹജീവിതത്തെയും കേന്ദ്രീകരിച്ചുള്ള, പ്രകാശനംചെയ്യപ്പെടുവാന്‍ പോകുന്ന
Amoris Laetitia, 'സ്നേഹത്തിന്‍റെ ആനന്ദം'മെന്ന്, ഈ അടിസ്ഥാന രേഖയെന്ന് ഫാദര്‍ ലൊമ്പാര്‍ഡി വ്യക്തമാക്കി.
ഇംഗ്ലിഷ്, ഇറ്റാലിയന്‍, ഫ്രഞ്ച്, ജര്‍മ്മന്‍ സ്പാനിഷ്, പോര്‍ച്ചുഗീസ് എന്നീ ഭാഷകളില്‍ പ്രബോധനത്തിന്‍റെ പരിഭാഷകള്‍ ഉടനെ ലഭ്യാമാണെന്നും പ്രസ്ഥാവന അറിയിച്ചു.
സിനഡ് സമ്മേളനത്തിന്‍റെ ജനറല്‍ സെക്രട്ടറി, കര്‍ദ്ദിനാള്‍ ലൊറേന്‍സോ ബാള്‍ദിസേരി, വിയന്നയുടെ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ ക്രിസ്റ്റോഫ് ഷോണ്‍ ബേണ്‍ എന്നിവരും, തിരഞ്ഞെടുക്കപ്പെട്ട ഏതാനും കുടുംബങ്ങളും, ദൈവശാസ്ത്ര-ധാര്‍മ്മികശാത്ര പണ്ഡിതന്മാരും പ്രകാശനകര്‍മ്മത്തില്‍ സന്നിഹിതരായിരിക്കുമെന്ന് വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി.
Source: Vatican Radio