News >> വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ ജന്മദിനാചരണം നടത്തി
രാമപുരം: വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ 126-ാം ജന്മദിനാചരണം രാമപുരം ഫൊറോന പള്ളിയില്‍ നടത്തി. സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ തിരുക്കര്‍മങ്ങള്‍ക്കു മുഖ്യകാര്‍മികത്വം വഹിച്ചു. അധഃസ്ഥിതരുടെ ഉന്നമനത്തിനായി മാതൃകാപരമായി ജീവിച്ച കുഞ്ഞച്ചന്റെ ജീവിതം ആധുനിക തലമുറയ്ക്ക് ഒരു പാഠപുസ്തകമാണെന്ന് മാര്‍ ജേക്കബ് മുരിക്കന്‍ സന്ദേശത്തില്‍ പറഞ്ഞു. യെമനില്‍ പ്രവര്‍ത്തിച്ച ഫാ. ടോം ഉഴുന്നാലില്‍ അപകടങ്ങളെ സധൈര്യം നേരിട്ടു സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന സമയത്താണ് ഭീകരരുടെ പിടിയിലാകുന്നത്. അദ്ദേഹത്തിനുവേണ്ടി പ്രാര്‍ഥിക്കണമെന്നും മാര്‍ ജേക്കബ് മുരിക്കന്‍ ആവശ്യപ്പെട്ടു.
തുടര്‍ന്നു പായസവിതരണവും ഡിസിഎംഎസിന്റെ ആഭിമുഖ്യത്തില്‍ വിവിധ കലാപരിപാടികളും നടത്തി. പാരീഷ്ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വികാരി റവ. ഡോ. ജോര്‍ജ് ഞാറക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. എം.എം. ജേക്കബ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈസ് പോസ്റുലേറ്റര്‍ ഫാ. സെബാസ്റ്യന്‍ നടുത്തടം, ഫാ. ജോര്‍ജ് നെല്ലിക്കുന്ന് ചെരുവുപുരയിടം, ഫാ. സെബാസ്റ്യന്‍ കുമ്പിളുമൂട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.
Source: Deepika