News >> ദൈവിക കരുണയുടെ തിരുന്നാള്‍ ആഘോഷം വത്തിക്കാനില്‍
ദൈവികകാരുണ്യത്തിന്‍റെ തിരുനാള്‍ക്കുര്‍ബ്ബാന മാര്‍പ്പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വത്തിക്കാനില്‍ അര്‍പ്പിക്കപ്പെടും. ഞായറാഴ്ച (03/04/16) രാവിലെ റോമിലെ സമയം 10 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30 ന് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍, ഫ്രാന്‍സീസ് പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ തിരുനാള്‍ക്കുര്‍ബ്ബാന ആരംഭിക്കും. അനുവര്‍ഷം ഉത്ഥാനത്തിരുനാള്‍ കഴിഞ്ഞുവരുന്ന ഞായറാഴ്ചയാണ് ദൈവികകരുണയുടെ തിരുന്നാള്‍ ആഘോഷിക്കപ്പെടുന്നത്. ഒരു ദര്‍ശനത്തില്‍ ക്രിസ്തു വിശുദ്ധ ഫൗസ്തീന കൊവ്വാല്‍സയോട് ആവശ്യപ്പട്ടതനുസരിച്ച് വിശുദ്ധ രണ്ടാം ജോണ്പോള്‍ മാര്‍പ്പാപ്പാ സാര്‍വ്വത്രികസഭയില്‍ ഏര്‍പ്പെടുത്തിയതാണ് ഈ തിരുന്നാളാഘോഷം. പരിത്രാണത്തിന്‍റെ മഹാജൂബിലിയാഘോഷിക്കപ്പെട്ട രണ്ടായിരാമാണ്ടുമുതല്‍ എല്ലാവര്‍ഷവും ഈ തിരുനാള്‍ ആചരിച്ചുവരുന്നു.Source: Vatican Radio