News >> ഡോണ്‍ ബോസ്കോ രൂപം തകര്‍ത്തവര്‍ പിടിയില്‍

ഗോഹട്ടി: ആസാമില്‍ ബ്രഹ്മപുത്ര നദിക്കരയില്‍ അനാച്ഛാദനം ചെയ്യുന്നതിനു തലേന്നു ഡോണ്‍ബോസ്കോയുടെ രൂപം തകര്‍ത്ത് നദിയിലെറിഞ്ഞ നാലുപേരെ അറസ്റ് ചെയ്തു. ബിജെപി വനിതാ കൌണ്‍സിലര്‍ സുനിത ഗില്‍മോറിയ, അവരുടെ ഭര്‍ത്താവ് അനിഷ് ഗില്‍മോറിയ, ബിജെപി പ്രവര്‍ത്തകരായ രാജു പ്രസാദ് ഗുപ്ത, രാജു റോയി എന്നിവരാണ് പിടിയിലായ പ്രതികള്‍.

കാണ്‍റൂപ് ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റിനു മുന്നിന്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. വെള്ളിയാഴ്ചയാണ് അക്രമസംഭവം അരങ്ങേറിയത്. കഴിഞ്ഞ 90 വര്‍ഷങ്ങളായി ആസാം ഉള്‍പ്പെടെയുള്ള കിഴക്കന്‍ മേഖലയില്‍ ഡോണ്‍ ബോസ്കോയും അദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്ന് അനുയായികളായ പുരോഹിതരും സന്യാസിനികളും സന്നദ്ധപ്രവര്‍ത്തകരും നടത്തിയ വിദ്യാഭ്യാസ വികസന പ്രവര്‍ത്തനങ്ങളെ സ്മരിച്ചുകൊണ്ടാണു ഡോണ്‍ ബോസ്കോയുടെ രൂപം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Source : Deepika