News >> നിസ്വാര്‍ത്ഥ സ്നേഹത്തില്‍ ധൈര്യമുള്ളവരായിരിക്കുക
സ്നേഹത്തില്‍ ധൈര്യമുള്ളവരായിരിക്കാന്‍ മാര്‍പ്പാപ്പാ ആഹ്വാനം ചെയ്യുന്നു. കരുണയുള്ളവരായിരിക്കുക എന്നതിന്‍റെ പൊരുള്‍ എന്തെന്ന് വ്യക്തമാക്കിക്കൊണ്ട് ഫ്രാന്‍സീസ് പാപ്പാ ശനിയാഴ്ച (02/04/16) കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ് ഇതു കാണുന്നത്.
കാരുണ്യമുള്ളവരായിത്തീരുക എന്നതിനര്‍ത്ഥം സമൂര്‍ത്തവും നിസ്വാര്‍ത്ഥവുമായ സ്നേഹത്തില്‍ ധീരരായിരിക്കാന്‍ പഠിക്കുകയാണ്എന്നാണ് പാപ്പാ തന്‍റെ ട്വിറ്റര്‍ അനുയായികളെ ഉദ്ബോധിപ്പിക്കുന്നത്. പാപ്പായുടെ ഈ ട്വിറ്റര്‍ സന്ദേശം അറബിയും ലത്തീനുമുള്‍പ്പടെ 9 ഭാഷകളില്‍ ലഭ്യമാണ്.Source: Vatican Radio