News >> ക്രിസ്തുദാസ് രാജപ്പന്‍ സഹായമെത്രാനായി അഭിഷിക്തനാകുന്നു


 തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ പുതിയ നിയുക്ത സഹായമെത്രാന്‍ ക്രിസ്തുദാസ് രാജപ്പന്‍ ഞായറാഴ്ച (03/04/16) അഭിഷിക്തനാകും.

     വെട്ടുകാട് ദൈവമാതാവിന്‍റെ നാമത്തിലുള്ള ദേവാലയത്തില്‍ വൈകുന്നേരം 4 മണിക്ക് മെത്രാഭിഷേകതിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും.

     തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ  ആര്‍ച്ചുബിഷപ്പ് മരിയ സൂസ പാക്യം ആയിരിക്കും മുഖ്യ കാര്‍മ്മികന്‍.

     സീറോമലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്ക്കോപ്പല്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സുവിശേഷസന്ദേശം നല്കും.

     ഇക്കൊല്ലം ഫെബ്രുവരി രണ്ടിനാണ് ഫ്രാന്‍സീസ് പാപ്പാ 44 വയസ്സു പ്രായമുള്ള  ക്രിസ്തുദാസ് രാജപ്പനെ തിരുവനന്തപുരം അതിരൂപതയുടെ സഹായമെത്രാനായി നാമനിര്‍ദ്ദേശം ചെയ്തത്.

Source: Vatican Radio