News >> വൈദികന്‍ ഫെദറീക്കൊ ലൊംബാര്‍ദിക്ക് ആഗില അസ്തെക്കാ ബഹുമതി
പരിശുദ്ധസിംഹാസാനത്തിന്‍റെ വാര്‍ത്താവിനിമയ കാര്യാലയത്തിന്‍റെ (പ്രസ്സ് ഓഫീസ്) മേധാവിയായ ഈശോസഭാവൈദികന്‍ ഫെദറീക്കൊ ലൊംബാര്‍ദിയെ മെക്സിക്കൊ ആഗില അസ്തെക്കാ ബഹുമതി മുദ്ര നല്കി ആദരിച്ചു. ശാസ്ത്രങ്ങള്‍ക്കും സാമൂഹ്യശാസ്ത്രങ്ങള്‍ക്കുമായുള്ള പൊന്തിഫിക്കല്‍ അക്കാദമിയുടെ ചാന്‍സലര്‍ ബിഷപ്പ് മര്‍സേലൊ സാഞ്ചെസ് സൊറോന്തൊ, വത്തിക്കാനിലെ സുരക്ഷാവിഭാഗത്തിന്‍റെ തലവന്‍ ദൊമേനിക്കൊ ജാനിയും ഈ ബഹുമതിക്കര്‍ഹരായി. വിദേശികള്‍ മെക്സിക്കൊ നാടിനൊ, നരകുലത്തിനാകമാനമൊ ഏകുന്ന സേവനത്തിനുള്ള അംഗീകാരമായി അന്നാട് 1933 ഡിസമ്പര്‍ 29 ന് ഏര്‍പ്പെടുത്തിയതാണ് ആഗില അസ്തെക്കാ ബഹുമതി. മെക്സിക്കൊയും പരിശുദ്ധസിംഹാസനവും തമ്മിലുള്ള വിനിമയവും സൗഹൃദബന്ധപുനസ്ഥാപനവും കൂടുതല്‍ കാര്യക്ഷമാക്കുന്നതില്‍ ആധികാരികമായ ഒരു ശബ്ദമായിരുന്നു വത്തിക്കാന്‍ റേഡിയോയുടെ മുന്‍ ഡയറെക്ടര്‍ ജനറല്‍ കൂടിയായ വൈദികന്‍ ലൊംബാര്‍ദിയെന്നും വിവിധങ്ങളായ വിഷയങ്ങളെക്കുറിച്ച് മാര്‍പ്പാപ്പായ്ക്കുള്ള വീക്ഷണങ്ങള്‍ മനസ്സിലാക്കാന്‍ അദ്ദേഹം വഴി സാധിച്ചുവെന്നും മെക്സിക്കൊ പരിശുദ്ധസിംഹാസനത്തിനു വേണ്ടി നിയമിച്ചിട്ടുള്ള സ്ഥാനപതി മരിയാനൊ പലാസിയൊസ് അല്‍കൊസെര്‍ വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച ഒരഭിമുഖത്തില്‍ ശ്ലാഘിച്ചു.Source: Vatican Radio