News >> വിശുദ്ധനാടിനായി പ്രാദേശിക ക്രൈസ്തവ നേതാക്കളുടെ പ്രാര്‍ത്ഥന


വിശുദ്ധ നാട്ടിലും മദ്ധ്യപൂര്‍വ്വദേശത്താകമാനവും നീതിയിലധിഷ്ഠിതമായ സമാധാനം സംജതാമാകട്ടെയെന്ന് വിശുദ്ധനാട്ടിലെ പാത്രിയാര്‍ക്കീസുമാരും ഇതര ക്രൈസ്തവസഭാനേതാക്കളും ആശംസിക്കുന്നു.

     ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് ഫൗദ് ത്വാലും, ഗ്രീക്ക് ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസ് തെയൊഫിലൊ ത്രിതീയനും, അര്‍മേനിയന്‍ ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസ് നൊറാന്‍ മനൗജിയനും, ഇതര 9 ക്രൈസ്തവസമൂഹങ്ങളുടെ തലവന്മാരും വിശുദ്ധനാട്ടിലെ പുണ്യസ്ഥലങ്ങളുടെ കാവല്‍ചുമതലയുള്ള ഫ്രാന്‍സിസ്ക്കന്‍ വൈദികന്‍ പീയെര്‍ബത്തിസ്ത പിത്സബാല്ലയും ഒപ്പുവച്ച സംയുക്ത ഉയിര്‍പ്പുതിരുന്നാള്‍ സന്ദേശത്തിലാണ് ഈ ആശംസയുള്ളത്.

     അഭയാര്‍ത്ഥികളും, പലയിടങ്ങളിലും അരങ്ങേറുന്ന അക്രമങ്ങള്‍ക്കും  അസഹിഷ്ണുതകള്‍ക്കും വിവേചനങ്ങള്‍ക്കും ഇരകളുമായ ദശലക്ഷക്കണക്കിനാളുകളുടെ ശോചനീയാവസ്ഥകളെക്കുറിച്ചും അനുസ്മരിക്കുന്ന ഈ ക്രൈസ്തവസഭാനേതാക്കള്‍ അവരുടെ ഔന്നത്യം ആദരിക്കപ്പെടുന്നതിനും അവരെ സ്വാഗതം ചെയ്യുന്നതിനു വേണ്ടിയും അന്താരാഷ്ട്രസമൂഹത്തോട് അഭ്യര്‍ത്ഥിക്കുന്നു.

Source: Vatican Radio