News >> ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സിസ് പദീല കുവൈറ്റിലേയ്ക്കുള്ള വത്തിക്കാന്‍റെ സ്ഥാനപതി
കുവൈറ്റിന്‍റെ അപ്പോസ്തോലിക സ്ഥാപനപതിയും, അറേബ്യ ഉപദ്വീപിലേയ്ക്കുള്ള വത്തിക്കാന്‍റെ പ്രതിനിധിയുമായി ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സിസ് മോന്തെചീലോ പദീലയെ പാപ്പാ ഫ്രാന്‍സിസ് നിയോഗിച്ചു. ഏപ്രില്‍ 5-ാം തിയതി ചൊവ്വാഴ്ച രാവിലെയാണ് പാപ്പായുടെ നിയമനം പ്രസ്താവനയിലൂടെ വത്തിക്കാന്‍ പുറത്തുവിട്ടത്.താന്‍സേനിയ, സോളമന്‍ ദ്വീപുകള്‍, പാപാ ന്യൂ ഗ്വീനിയാ എന്നിവിടങ്ങളിലെ വത്തിക്കാന്‍റെ സ്ഥാനപതിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട് ഫിലിപ്പീന്‍സ് സ്വദേശിയും 62 വയസ്സുകാരനുമായ ആര്‍ച്ചുബിഷപ്പ് പദീല. ഫ്രാന്‍സിലെ നെബിയോയുടെ സ്ഥാനിക മെത്രാപ്പോലീത്തയുമാണ് ആര്‍ച്ചുബിഷപ്പ് പദീല.കുവൈത്തിന്‍റെ മുന്‍-നൂണ്‍ഷ്യോ, പെത്താര്‍ രാജിചിന് അങ്കോളയിലേയ്ക്ക് സ്ഥാനമാറ്റം ഉണ്ടായതിനെ തുടര്‍ന്നാണ് കുവൈറ്റിലേയ്ക്കും അറേബ്യന്‍ പ്രവിശ്യയിലേയ്ക്കുമായി ആര്‍ച്ചുബിഷപ്പ് പദീലയെ സ്ഥാനപതിയായി പാപ്പാ ഫ്രാന്‍സിസ് നിയോഗിച്ചത്.Source: Vatican Radio