News >> പാപ്പാ ഫ്രാന്‍സിസ് ഗ്രീസിലെ ലെസ്ബോസ് സന്ദര്‍ശിക്കും


ഗ്രീസിന്‍റെ  ഭാഗമായ ഏജീയന്‍ സമുദ്രത്തിലെ ലെസ്ബോസ്  ദ്വീപു ഏപ്രില്‍ 16-ാതിയതി ശനിയാഴ്ചയാണ് പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിക്കുന്നത്.

അടുത്തകാലത്ത് തുര്‍ക്കിവഴി ലെസ്ബോസിലേയ്ക്ക് കുടിയേറിയിരിക്കുന്ന ആയിരക്കണക്കിന് സിറിയന്‍ അഭയാര്‍ത്ഥികളെ നേരില്‍ക്കാണുകയാണ് പാപ്പായുടെ സന്ദര്‍ശന ലക്ഷ്യമെന്ന് ഏപ്രില്‍ 7-ാം തിയതി വ്യാഴാഴ്ച ഇറക്കിയ പ്രസ്താവനയിലൂടെ പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫെദറിക്കോ ലൊമ്പാര്‍ഡി വ്യക്തമാക്കി.

ഗ്രീസിന്‍റെ പ്രസി‍ഡന്‍റ്,  പ്രോക്കൊപിസ് പാവുളോപാവുളോസിന്‍റെയും, കോണ്‍സ്റ്റാന്‍റിനോപ്പിള്‍സിലെ  ഓര്‍ത്തഡോക്സ്  സഭാതലവന്‍,  ബര്‍ത്തലോമ്യോ പ്രഥമന്‍റെയും ക്ഷണം സ്വീകരിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് തന്‍റെ 13-ാമത് അന്തര്‍ദേശീയ പര്യടനം ഗ്രീസിലെ അഭയാര്‍ത്ഥി സമൂഹത്തിലേയ്ക്ക്  നടത്തുന്നതെന്ന്  ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവനയില്‍‍ വെളിപ്പെടുത്തി.

ലെസ്ബോസിലെത്തുന്ന പാപ്പാ ഫ്രാന്‍സിസ്  ഓര്‍ത്തഡോക്സ് സഭാതലവന്‍ പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമന്‍റെയും, ഏദന്‍സിലെയും ഗ്രീസിലെ ആകമാനം സഭയുടെയും  മെട്രോപോളിറ്റന്‍ ആര്‍ച്ചുബിഷപ്പ് ജറോം രണ്ടാമന്‍ എന്നിവര്‍ക്കൊപ്പം ലെസ്ബോസിലെ അഭയാര്‍ത്ഥികളെ സന്ദര്‍ക്കുമെന്നും ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവനയിലൂടെ അറിയിച്ചു.

Source: Vatican Radio