News >> അസീറിയന്‍ ക്രൈസ്തവരില്‍ 22 പേരെ ഐഎസ് മോചിപ്പിച്ചു

ഡമാസ്കസ്: വടക്കുകിഴക്കന്‍ സിറിയയില്‍ ഇസ്ലാമിക് സ്റേറ്റ് ഭീകരരുടെ കസ്റഡിയിലുള്ള അസീറിയന്‍ ക്രൈസ്തവരില്‍ 22 പേരെ മോചിപ്പിച്ചു. ഹസാക്കിയിലെ അസീറിയന്‍ ചര്‍ച്ച് ഓഫ് ഈസ്റിന്റെ ശ്രമഫലമായാണ് ബന്ദികളെ ഐഎസ് വിട്ടയ്ച്ചത്. മോചിതരായവര്‍ സുരക്ഷിതരായി ഹസാക്കയില്‍ തിരിച്ചെത്തിയതായും അസീറിയന്‍ മനുഷ്യവകാശ സംഘടന അറിയിച്ചു. വടക്കു കിഴക്കന്‍ സിറിയയിലെ ഹസാക്ക പ്രവിശ്യയില്‍ നിന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ സ്ത്രീകളും കുട്ടികളും അടക്കം ഇരുനൂറ്റമ്പതോളം അസീറിയന്‍ ക്രൈസ്തവരെയാണ് ഐഎസ് പിടികൂടിയത്. എന്നാല്‍ ഇവരില്‍ 187 അസീറിയന്‍ ക്രൈസ്തവരും ഇപ്പോഴും ഐഎസിന്റെ പിടിയിലാണെന്നും ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്സര്‍വേറ്ററി പറഞ്ഞു.

Source: Deepika