News >> ജീവിതത്തില്‍ സുവിശേഷത്തിന് ഉദാരതയോടെ സാക്ഷ്യമേകുക
വൈക്തികവും സാമൂഹ്യവുമായ ജീവിതത്തിലാകമാനം സുവിശേഷത്തിന് ഉദാരതയോടെ സാക്ഷ്യമേകാന്‍ മാര്‍പ്പാപ്പാ പ്രചോദനം പകരുന്നു. തന്‍റെ ട്വിറ്റര്‍ അനുയായികളുമായി വ്യാഴാഴ്ച (07/04/16) പങ്കുവച്ച ചിന്തകളിലൂടെയാണ് ഫ്രാന്‍സീസ് പാപ്പാ ഈ പ്രോത്സാഹനമേകുന്നത്. "
വൈക്തികവും സാമൂഹ്യവുമായ ജീവിതത്തില്‍, സുവിശേഷത്തിന്, ഉദാരതയുടെയും ഐക്യദാര്‍ഢ്യത്തിന്‍റയും സേവനത്തിന്‍റെയുമായ അരൂപിയോടുകൂടി സാക്ഷ്യമേകാന്‍ ഞാന്‍ നിങ്ങള്‍ക്ക് ഉത്തേജനം പകരുന്നു" എന്നാണ് പാപ്പാ അന്ന് ട്വിറ്ററില്‍ കണ്ണി ചേര്‍ത്ത ഹ്രസ്വ സന്ദേശം. ലത്തീനും അറബിയുമുള്‍പ്പടെ 9 ഭാഷകളില്‍ ഇത് ലഭ്യമാണ്.Hortor vos ut tota vita, sive privata sive publica, Evangelium testificemini largiter, communiter, serviliter.Source: Vatican Radio