News >> അമോരിസ് ലെത്തീസിയയും പാപ്പായുടെ അകമ്പടി കത്തും


"അമോരിസ് ലെത്തീസിയ" അഥവാ,  "സ്നേഹത്തിന്‍റെ  സന്തോഷം" എന്ന അപ്പസ്തോലികോപദേശം ഓരോ മെത്രാന്‍റെയും അജപാലന ശുശ്രൂഷയ്ക്ക് ഭരമേല്‍പ്പിക്കപ്പെ‌ട്ടിട്ടുള്ള എല്ലാ കുടുംബങ്ങളുടെയും യുവാക്കളും വയോധികരുമുള്‍പ്പടെയുള്ള സകലരുടെയും നന്മ ലക്ഷ്യംവയ്ക്കുന്നതാണെന്ന് ഫ്രാന്‍സീസ് പാപ്പാ.

     എല്ലാ കത്തോലിക്കാമെത്രാന്മാര്‍ക്കും, പ്രത്യേകം പ്രത്യേകം, അയച്ചുകൊടുക്കപ്പെടുന്ന ഈ അപ്പസ്തോലിക പ്രബോധനത്തോടൊപ്പം, ഓരോ മെത്രാനുമായി, വച്ചിരിക്കുന്ന തന്‍റെ കൈപ്പടയിലുള്ള (CHIROGRAPH) അകമ്പടി കത്തിലാണ് പാപ്പായുടെ ഈ പ്രസ്താവനയുള്ളത്.

     തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുതെന്ന അഭ്യര്‍ത്ഥനയും ഓരോ മെത്രാനനെയും പ്രിയ സഹോദരാ എന്ന് സംബോധനചെയ്തുകൊണ്ടാരാംഭിച്ചിരിക്കുന്ന ഈ കത്തിലുണ്ട്.

Source: Vatican Radio