News >> അര്‍മേനിയ, ജോര്‍ജിയ, അസെര്‍ബൈജാന്‍ നാടുകളില്‍ പാപ്പായെത്തും
പാപ്പാ ഇക്കൊല്ലം അര്‍മേനിയ, ജോര്‍ജിയ, അസെര്‍ബൈജാന്‍ എന്നീ നാടുകള്‍ സന്ദര്‍ശിക്കും. രണ്ടുഘട്ടമായിട്ടായിരിക്കും ഫ്രാന്‍സീസ് പാപ്പായുടെ ഈ അപ്പസ്തോലിക പര്യടനങ്ങള്‍. തുര്‍ക്കിയുടെ കിഴക്കെ അതിര്‍ത്തിയില്‍ വരുന്ന രാജ്യമായ അര്‍മേനിയ പാപ്പാ ജൂണ്‍ 24 മുതല്‍ 26 വരെ സന്ദര്‍ശിക്കും. ആകമാന അര്‍മേനിയന്‍ ജനതയുടെ കാതോലിക്കോസും പാത്രിയാര്‍ക്കീസുമായ കരേക്കിന്‍ രണ്ടാമന്‍റെയും പ്രാദേശിക കത്തോലിക്കാസഭാധികാരികളുടെയും സര്‍ക്കാരിന്‍റെയും ക്ഷണം സ്വീകരിച്ചുകൊണ്ടാണ് ഫ്രാന്‍സീസ് പാപ്പാ അന്നാട്ടിലെത്തുകയെന്ന് പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താകാര്യാലയം ശനിയാഴ്ച(09/04/16) ഒരു പത്രക്കുറിപ്പിലൂടെ വെളിപ്പെടുത്തി. അര്‍മേനിയയുടെ അയല്‍രാജ്യങ്ങളായ ജോര്‍ജിയ, അസെര്‍ബൈജാന്‍ എന്നിവിടങ്ങളില്‍ പാപ്പായുടെ സന്ദര്‍ശനം സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 2 വരെ ആയിരിക്കുമെന്നും ഇരു രാജ്യങ്ങളുടെയും മത-പൗരാധികാരികളുടെ ക്ഷണത്തെ തുടര്‍ന്നാണ് പാപ്പാ ഈ നാടുകളില്‍ എത്തുകയെന്നും പത്രക്കുറിപ്പില്‍ കാണുന്നു. Source: Vatican Radio