News >> കുടുംബത്തെ അധികരിച്ച് പാപ്പായുടെ "ട്വീറ്റു"കള്‍
കുടുംബത്തില്‍ അനുഭവവേദ്യമായ സ്നേഹത്തിന്‍റെ സന്തോഷം സഭയുടെയും സന്തോഷമാണെന്ന് മാര്‍പ്പാപ്പാ. തന്‍റെ സിനാഡനന്തര അപ്പസ്തോലികോപദേശം "അമോരിസ് ലെത്തീസിയ", അഥവാ, "സ്നേഹത്തിന്‍റെ സന്തോഷം" പ്രകാശനം ചെയ്യപ്പെട്ട വെള്ളിയാഴ്ച(08/04/16) ഫ്രാന്‍സീസ് പാപ്പാ ട്വിറ്ററില്‍ കണ്ണിചേര്‍ത്ത സന്ദേശങ്ങളിലൊന്നാണിത്. തങ്ങളുടെ മക്കള്‍ക്ക് വിശ്വാസപരിശീലനമേകുന്ന ആദ്യ അദ്ധ്യാപകരായി മാതാപിതാക്കള്‍ മാറുന്ന ഇടമാണ് കുടുംബം; പ്രതിസന്ധിയിലായിരിക്കുകയൊ, എന്തെങ്കിലും തരത്തിലുള്ള വേദനയിലൂടെ കടന്നുപോകുകയൊ ചെയ്യുന്ന കുടുംബങ്ങള്‍ക്കും, ദൈവവചനം, സാന്ത്വന സ്രോതസ്സാണ്;കുടുംബത്തിന്‍റെ സുസ്ഥിതി ലോകത്തിന്‍റെ ഭാവിക്ക് നിര്‍ണ്ണായകമാണ്; സമൂഹത്തിന്‍റെ അനിവാര്യനന്മയായ കുടുംബം സംരക്ഷിക്കപ്പെടണം എന്നിങ്ങനെ നാലു ചിന്തകള്‍ കൂടി പാപ്പാ തന്‍റെ ട്വിറ്റര്‍ അനുയായികളുമായി വെള്ളിയാഴ്ച പങ്കുവച്ചു.Source: Vatican Radio