News >> സാന്ത്വനവുമായ് പാപ്പാ ഫ്രാന്‍സിസ് ഗ്രീസിലേയ്ക്ക് - ഏകദിന സന്ദര്‍ശനപരിപാടി


ഗ്രീസിലെ അഭയാര്‍ത്ഥി കേന്ദ്രത്തിലേയ്ക്കുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ യാത്രയുടെ വിശദാംശങ്ങള്‍ വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി.

ഏപ്രില്‍ 16-ാം തിയതി ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 7 മണിക്ക്  റോമിലെ ഫുമിച്ചീനോ അന്തര്‍ദേശീയ വിമാനത്താവളത്തില്‍നിന്നുമാണ് പാപ്പാ പുറപ്പെടുന്നത്. പാപ്പാ ഫ്രാന്‍സിസിന്‍റെ 13-ാമത് അന്തര്‍ദേശീയ പര്യടനമാണിത്.

ഗ്രീസിലെ ലെസ്ബോസ് ദ്വീപിന്‍റെ തലസ്ഥാനമായ മൈത്തിലീനില്‍ പാപ്പാ വിമാനമിറങ്ങും. അവിടെനിന്നും റോഡുമാര്‍ഗ്ഗം 8 കി.മി. സഞ്ചരിച്ച്, മോറിയ അഭയാര്‍ത്ഥി കേന്ദ്രം സന്ദര്‍ശിക്കും.

  • ഗ്രീസിന്‍റെ പ്രധാനമന്ത്രി അലെക്സിസ് സിപ്രാസുമായുള്ള കൂടിക്കാഴ്ച,
  • അഭയാര്‍ത്ഥികളുമായുള്ള നേര്‍ക്കാഴ്ചയും പ്രഭാഷണവും,
  • അവര്‍ക്കൊപ്പമുള്ള ഉച്ചഭക്ഷണം,
  • ഗ്രീസിലേയ്ക്കുള്ള കുടിയേറ്റത്തിനിടെ  മരണമടഞ്ഞ അഭയാര്‍ത്ഥികളുടെ സ്മൃതിമണ്ഡപത്തില്‍ പ്രാര്‍ത്ഥന,
  • ലെസ്ബോസിന്‍റെ ഭരണകര്‍ത്താക്കളുമായുള്ള കൂടിക്കാഴ്ച എന്നിവ പാപ്പാ ഫ്രാന്‍സിസിന്‍റെ അഭയാര്‍ത്ഥിക്യാമ്പിലേയ്ക്കുള്ള  ഏകദിന പര്യടത്തിലെ ശ്രദ്ധേയമായ പരിപാടികളാണ്.
ശനിയാഴ്ച ഇറ്റലിയിലെ സമയം വൈകുന്നേരം 4.30-ന്  റോമിലെ ചമ്പീനോ വിമാനത്താവളത്തില്‍ പാപ്പാ ഇറങ്ങും.  അവിടെനിന്നും റോഡുമാര്‍ഗ്ഗം വത്തിക്കാനിലേയ്ക്കു മടങ്ങും. 

Source: Vatican Radio