News >> ഫാ. വില്യം പകര്‍ന്ന ചൈതന്യം ഇന്നും പ്രചോദനം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
ചങ്ങനാശേരി: വിദ്യാഭ്യാസരംഗ ത്തും ആത്മീയരംഗത്തും ഫാ.വി ല്യം നേര്യംപറമ്പില്‍ പകര്‍ന്ന ചൈതന്യം ഇക്കാലത്തും പ്രചോദനമാണെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. അദ്ദേഹത്തിന്റെ ക്രൈസ്തവസാക്ഷ്യം സഭയ് ക്കും സമൂഹത്തിനും വിലപ്പെട്ട സമ്പത്താണ്. കേരളത്തിന്റെ വിദ്യാഭ്യാ സ-നവോത്ഥാന നായകനും ദീപികയുടെ ചീഫ്എഡിറ്ററും എസ്ബി, അസംപ്ഷന്‍ കോളജുകളുടെ പ്രിന്‍സിപ്പലുമായിരുന്ന ഫാ.വില്യം നേര്യംപറമ്പില്‍ സിഎംഐയുടെ 50-ാം ചരമവാര്‍ഷികാചരണ സമ്മേളനം തുരുത്തി സെന്റ് മേരീസ് പാരിഷ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കര്‍ദിനാള്‍.
ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ദൈവവിളിക്കു വിധേയനായി പ്രവര്‍ത്തിച്ച് സമൂഹത്തിനു നന്മയുടെയും സ്നേഹത്തിന്റെയും സാക്ഷ്യം പകര്‍ന്ന വൈദിക ശ്രേഷ്ഠനായിരുന്നു ഫാ.വില്യമെന്നു മാര്‍ പെരുന്തോട്ടം അഭിപ്രായപ്പെട്ടു.
ലാളിത്യത്തിന്റെയും ആദര്‍ശത്തിന്റെയും ജീവിതമായിരുന്ന ഫാ.വില്യമിന്റെ വ്യക്തി സവിശേഷതയെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ വിശുദ്ധ കുര്‍ബാന മധ്യേ സന്ദേശത്തില്‍ പറഞ്ഞു. സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് ഫാ.വില്യം നേര്യംപറമ്പില്‍ സ്മാരക ട്രസ്റിന്റെ ഉദ്ഘാടനം നിര്‍വ ഹി ച്ചു. ഫാ. വില്യം സിഎംഐയുടെ ഛായാചിത്രം സി.എഫ് തോമസ് എംഎല്‍എ അനാഛാദനം ചെയ്തു. മുട്ടത്തുവര്‍ക്കി രചിച്ച ഫാ.വില്യം ജീവചരിത്രത്തിന്റെ പുനര്‍പ്രകാശനം ദീപിക ചീഫ് എഡിറ്റര്‍ ഫാ. ബോബി അലക്സ് മണ്ണംപ്ളാക്കല്‍ പ്രഫ.കെ.കെ ജോണിന് ആദ്യപ്രതി നല്‍കി നിര്‍വഹിച്ചു. ബിഷപ് മാര്‍ സൈമണ്‍ സ്റോക്ക് പാലാത്ര സുവര്‍ണ സ്മൃതി ജോബ് മാത്യു നേര്യംപറമ്പിലിനു നല്‍കി പ്രകാശനം ചെയ്തു. ചങ്ങനാശേരി അതിരൂപതാ വികാരിജനറാള്‍ മോ ണ്‍. ജോസഫ് മുണ്ടകത്തില്‍, സിഎംഐസഭാ മുന്‍ വികാര്‍ ജനറല്‍ റവ.ഡോ.ജയിംസ് ഏര്‍ത്തയില്‍, മാന്നാനം ആശ്രമം പ്രിയോര്‍ ഫാ. സെബാസ്റ്യന്‍ ചാമത്തറ സിഎംഐ, തുരുത്തി സെന്റ് മേരീസ് പള്ളി വികാരി ഫാ.ഗ്രിഗറി ഓണംകുളം, ചങ്ങ നാശേരി എസ്ബി കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ടോമി പടിഞ്ഞാറേവീട്ടില്‍, ചങ്ങനാശേരി അസംപ്ഷന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റര്‍ അമല എസ്എച്ച്, ഫാ.ഇമ്മാനുവേല്‍ നേര്യംപറമ്പില്‍, ജോസഫ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.
ഉച്ചകഴിഞ്ഞ് 2.30ന് തുരുത്തി സെന്റ് മേരീസ് പള്ളിയില്‍ നടന്ന അനുസ്മരണ ദിവ്യബലിക്കു പാലാ രൂപതാ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വിശുദ്ധ കുര്‍ബാനയിലും അനുസ്മരണ സമ്മേളനത്തിലും വൈദികര്‍, സന്യാസിനികള്‍, ഇടവകാംഗങ്ങള്‍, നേര്യംപറമ്പില്‍ കുടുംബാംഗങ്ങള്‍, ശിഷ്യഗണം, രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക നേതാക്കള്‍ തുടങ്ങി നൂറുകണക്കിനാളുകള്‍ സംബന്ധിച്ചു.
Source: Deepika