News >> യുവജനങ്ങളുടെ പാരിസ്ഥിതിക പ്രതിബദ്ധതയ്ക്ക് പാപ്പായുടെ പിന്‍തുണ


ഭൂമിയെ സംരക്ഷിക്കാനുള്ള യുവജനങ്ങളുടെ ആവേശത്തെ പാപ്പാ ഫ്രാന്‍സിസ് പ്രശംസിച്ചു. പാരിസ്ഥിതിക സംരക്ഷണ ദൗത്യവുമായി അര്‍ജന്‍റീനയിലെ വിദ്യാര്‍ത്ഥികള്‍ ഉത്തരധ്രൂവത്തിലേയ്ക്കു നടത്തുന്ന സാഹസിക യാത്രയെയാണ് (Scholas Occurantes' Ecological Expedition to North Pole) പാപ്പാ ഫ്രാന്‍സിസ് സന്ദേശത്തിലൂടെ പ്രശംസിച്ചത്.  

മനുഷ്യകുലത്തിന്‍റെ  'പൊതുഭവനമായ ഭൂമി' (The Earth Our Common Home) സംരക്ഷിക്കപ്പെടണം എന്ന സന്ദേശം പ്രചരിപ്പിക്കാന്‍ അര്‍ജന്‍റീനയിലെ 'സ്കോളാസ് ഒക്കുരാന്തസ്' പ്രസ്ഥാനത്തിലെ  കുട്ടികള്‍ ഉത്തരധ്രൂവത്തിലേയ്ക്ക് യാത്രപുറപ്പെട്ടത്.  കൂടെക്കൊണ്ടുപോകുന്നത് പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച പരിസ്ഥിതിയെ സംബന്ധിച്ച ചാക്രികലേഖനം Laudato Si'-യുടെ പ്രതികളും സമാധാനത്തിന്‍റെ പ്രതീകമായി ഒലിവുശാഖകളുമാണെന്ന് Scholas Occurantesപ്രസ്ഥാനത്തിന്‍റെ പ്രസ്താവന വ്യക്തമാക്കി. ഒപ്പം അവര്‍ പ്രസ്ഥാനത്തിന്‍റെ പതാകയും കൂട്ടായ്മയുടെയും വിജയത്തിന്‍റെയുംപ്രതീകമായ കരുതിയിട്ടുണ്ടെന്ന് പ്രസ്താവന വ്യക്തമാക്കി.

മനുഷ്യകുലം ഇന്നു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കാലാവസ്ഥ വ്യതിയാനമാണ്. അതിനെ നേരിടാന്‍ എല്ലാവരുടെയും സഹകരണവും ഐക്യദാര്‍ഢ്യവും അനിവാര്യമാണ്.  ദൗത്യത്തിന്‍റെ പാതയില്‍  വിഭജനത്തിന്‍റെ ഭിത്തികള്‍  മാറ്റി സൗഹൃദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പാലങ്ങള്‍ പണിയാന്‍  കുട്ടികളുടെ കൂട്ടായപരിശ്രമവും, സ്നേഹവും സഹകരണവും സഹായകമാവട്ടെയെന്ന് പാപ്പാ സന്ദേശത്തിലൂടെ ആശംസിച്ചു. യുവാക്കളെ ആശീര്‍വ്വദിച്ചു.

യുവജനങ്ങളുടെ ധീരതയെയും നന്മയുടെ പാതിയിലുള്ള സമര്‍പ്പണത്തെയും പാപ്പാ അഭിനന്ദിച്ചു. പൊതുഭവനമായ ഭൂമി സംരക്ഷിക്കുവാനുള്ള സന്ദേശം പ്രചരിപ്പിക്കുന്ന സാഹസികയാത്ര വിജയപ്രദമാകട്ടെ, യാത്രസുഗമായിരിക്കട്ടെയെന്ന് ആശംസിച്ച പാപ്പാ കുട്ടികളെ ആശീര്‍വ്വദിച്ചുകൊണ്ടാണ് വത്തിക്കാനില്‍നിന്നും അയച്ച സന്ദേശം ഉപസംഹരിച്ചത്.   യുവജനങ്ങള്‍  പരസ്പരം സാഹായിക്കുന്ന ഉപവിപ്രസ്ഥാനം Scholas Occurantes/Schools together എന്ന സംഘനയാണ് പൊതുഭവനമായ ഭൂമി സംരക്ഷിക്കപ്പെടണം എന്ന സന്ദേശത്തിന്‍റെ പ്രായോക്താക്കളായി പ്രതിനിധികളെ ഉത്തരധ്രൂവത്തിലേയ്ക്ക് സാഹസികയാത്രയ്ക്ക് അയക്കുന്നത്.

ബ്യൂനസ് ഐരസില്‍  മെത്രാപ്പോലീത്തയായിരിക്കുന്ന കാലത്ത് പാപ്പാ ഫ്രാന്‍സിസ് തുടക്കമിട്ടതും ഇന്ന് പല രാജ്യങ്ങളിലും വേരുപിടിച്ചു വരുന്നതുമായ സ്ക്രൂള്‍  വിദ്യാര്‍ത്ഥികളുടെ പരസ്പര സഹകരണ സംഘടനയാണ് Scholas Occurantes/Schools together. അര്‍ജന്‍റീനയിലെയും മറ്റു രാജ്യങ്ങളിലെയും കലാ-സാംസ്ക്കാരിക പ്രതിഭകള്‍  പാപ്പാ ഇന്നും സജീവപ്രവര്‍ത്തകനായ പ്രസ്ഥാനത്തിന്‍റെ അംഗങ്ങളും പ്രായോക്താക്കളുമാണ്.

Source: Vatican Radio