News >> കുടുംബവും മാധ്യമങ്ങളും
ഇതു മാധ്യമങ്ങളുടെ കാലമാണ്. അതുകൊണ്ട് ലോകം നമ്മുടെ ഹൃദയത്തിലും വീട്ടിലുമുണ്ട്. മുൻകാലങ്ങളിൽ, മാധ്യമങ്ങൾ ഒഴിവാക്കാൻ പറ്റുന്ന ഒന്നായിരുന്നു. ഒരുപക്ഷേ തേടിക്കണ്ടെത്തേണ്ട ഒന്നായിരുന്നു. ഇന്നതല്ല, ഒഴിഞ്ഞുപോകാൻ പറ്റാത്തവിധം മാധ്യമങ്ങൾ നമ്മെ അത്രയ്ക്കധികമായി സ്വാധീനിച്ചിരിക്കുന്നു.നമ്മുടെ കുടുംബങ്ങളെ സ്വാധീനിക്കുന്ന ഇന്നത്തെ മാധ്യമങ്ങൾ പത്ര-മാസിക-പുസ്തകങ്ങളും, റേഡിയോ, ടി.വി, ഇന്റർനെറ്റ് മു തലായവയുമാണ്. മാധ്യമങ്ങൾ മുൻ കാലങ്ങളിൽ മൂല്യങ്ങൾ പകരുന്നതിലും സത്യം പറയുന്നതിലും ശ്രദ്ധവച്ചിരുന്നെങ്കിൽ, ഇന്ന് അവ മനുഷ്യവികാരങ്ങളെ ചൂഷണം ചെയ്തും പരസ്യങ്ങളിലൂടെ സ്വാധീനിച്ചും അവ ഉദ്ദേശിക്കുന്ന ജീവിതശൈലിയിലേക്കും വലിച്ചിഴയ്ക്കുന്ന അവസ്ഥയിലേക്കു നമ്മെ കൊണ്ടുചെന്നെത്തിച്ചിരിക്കുകയാണ്. ഇന്ന് അധികം പേരും മാധ്യമങ്ങളെ തേടുന്നത് തങ്ങൾക്ക് ഉല്ലാസം പകരുന്ന മാർഗ്ഗമെന്ന നിലയിലാണ്.പത്രങ്ങൾ സത്യം പറഞ്ഞു തരുന്നുണ്ടോ? ഓ രോ പത്രവും ഓരോ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളായി തീർന്നിരിക്കുകയാണ്. അത് നമുക്ക് നല്കുന്നത് സത്യമല്ല. അവയുടെ പ്രത്യയശാസ്ത്രത്തിനിണങ്ങിയ കാഴ്ചപ്പാടുകളും അ തിനുതകുന്ന വിലയിരുത്തലുകളും ആണ്. ഏതു പറയണം ഏതു പറയരുത് എത്രത്തോളം പറയണം എങ്ങനെ പറയണം എപ്പോൾ പറയണം എന്നതെല്ലാം ഈ പ്രത്യയശാസ്ത്രത്താൽ നിയന്ത്രിക്കപ്പെടുകയാണ്. അതുകൊണ്ട് വാർത്തകൾ ഇന്ന് ശരിക്കും വാർത്തെടുക്കുന്നവ തന്നെയാണ്. സത്യത്തിൽ നിന്നും മനുഷ്യനെ മാറ്റി നിർത്താൻ പോലും ഇന്നു പത്രങ്ങൾ കാരണമാകുന്നുണ്ട്. ക്രൈസ്തവവീക്ഷണത്തിൽ വാർത്തകൾ ഒരുക്കുന്നതുതന്നെ ഒരുതരം ബലം പ്രയോഗിക്കലായിരിക്കുന്നു. എങ്കിലും സത്യം പൂർണ്ണമായി നിരാകരിക്കപ്പെടുന്നില്ല എന്നതും ഓർക്കണം.വാരികകളും മാസികകളുമാണ് മറ്റൊരിനം. നമ്മുടെ കുടുംബങ്ങളിൽ ഏതു മേഖലയിൽപ്പെട്ട മാസികകളാണ് വരുത്തുക എന്നു ചിന്തിച്ചു നോ ക്കുക. ക്രൈസ്തവ-ആദ്ധ്യാത്മിക മാസികകൾ ഉണ്ട്. അവയ്‌ക്കെല്ലാം നമ്മുടെ കുടുംബങ്ങളിൽ എന്തു സ്ഥാനമുണ്ട്?. ടി.വിയുടെ കേബിൾ ലൈ നിനു വാടക കൊടുക്കാൻ പ്രതിമാസം രൂപ മുടക്കുമ്പോഴും എപ്പോഴും എടുത്തു വായിച്ച് ഉത്തേജനവും ഉണർവ്വും നേടാൻ സഹായിക്കുന്ന മാസികകൾക്കു വളരെ പരിമിതമായ സ്ഥാനമേ നമ്മു ടെ കുടുംബങ്ങളിലുള്ളൂ. വായനാശീലം തന്നെ കുറഞ്ഞിരിക്കുന്നുവെന്നുണ്ടോ. എല്ലാം ദൃശ്യ ങ്ങൾ കൊണ്ടു തൃപ്തിപ്പെടുന്ന രീതിയായിത്തീർന്നോ?സാമൂഹിക വിശകലനം നടത്തുന്നവ, ക്രൈ സ്തവവീക്ഷണം പകരുന്നവ, ക്രൈസ്തവ വാർ ത്തകൾ നല്കു ന്നവ, ആത്മീയചിന്തകളും ജ്ഞാ നവും ഏകുന്നവ....ഇങ്ങനെയൊക്കെയുള്ള വിഭാഗങ്ങളിൽപ്പെട്ട ഒത്തിരി മാസികകൾ നമുക്കുണ്ട്. പ്രാദേശിക സ്വഭാവമുള്ളതും ദേശീയ സ്വഭാവമുള്ളതുമുണ്ട്. ഇതിനുപുറമെ ഇന്നത്തെ ഫാഷൻ ലോകത്തിനുതകുന്ന, വെറും ഉല്ലാസം പകരുന്ന, മാസികകളുമുണ്ട്. സിനിമ, രാഷ്ട്രീയ മാസികകളുണ്ട്. ബാലമാസികകളും, യുവജനമാസികകളും ദാമ്പത്യപോഷക മാസികകളും ഉണ്ട്. നമ്മുടെ കുടുംബങ്ങളിൽ ഏതു മാസികയുണ്ടാകണമെ ന്ന് നിശ്ചയിക്കുന്നത് ന മ്മുടെ അഭിരുചികളാണ്.കുടുംബങ്ങൾക്കപ്പുറം ഇവയുടെ സ്വാധീനങ്ങൾ ഉണ്ടെന്നു മറക്കാനാവില്ല. ജോലിസ്ഥലത്തും ക ലാലയങ്ങളിലും സ്‌കൂളുകളിലും ഒക്കെ വിവിധ ചൈതന്യം പകരുന്നവ ലഭ്യമാക്കപ്പെടുന്നുണ്ട്. ന ന്മയിലേക്കും സത്യത്തിലേക്കും നയിക്കുന്നവ യെ തിരഞ്ഞെടുത്തു വാ യിക്കുക വായിക്കുന്ന ആളുടെ ഉത്തരവാദിത്വത്തിൽപ്പെടുന്നു. നിരാകരിക്കാൻ മനസ്സില്ലെങ്കിൽ നിരുത്തരവാദിത്വപരമാ യ പ്രവൃത്തികളിലേക്കു വഴുതി വീഴാനുള്ള സാ ധ്യതകൾ ഏറെയാണ്.പുസ്തകങ്ങളെപ്പോ ലെ നല്ല കൂട്ടുകാരൻ ഇ ല്ല എന്നാണ് ചൊല്ല്. എ ന്നാൽ പുസ്തകങ്ങളോ ഗ്രന്ഥശേഖരങ്ങളോ എ ത്ര കുടുംബങ്ങളിൽ കാണും? വായിച്ചു വി ജ്ഞാനം നേടാനുള്ള താല്പ ര്യം തന്നെ നഷ്ടപ്പെട്ടതായി തോന്നുന്നു.ഇന്ന് ഏറ്റവും അധികം കുടുംബങ്ങളെ സ്വാധീനിക്കുന്നത് ടി.വി.യാണ്. ഏതു തിന്മയ്ക്കും കോമാളിത്തത്തിനും ഏത് അക്രമത്തിനും ആസക്തിപരമായ പ്രവർത്തനങ്ങൾക്കും ഇന്ന് നമ്മുടെ പ്രാർത്ഥനാമുറികളിലും കിടപ്പുമുറികളിലും നാം പ്രവേശനം അനുവദിച്ചിരിക്കുകയാണ്. ആസ്വദിക്കാൻ, സമയം കളയാൻ ഒക്കെയാണ് നല്ല ഭൂരിപക്ഷവും ടി.വിയുടെ മുമ്പിലിരിക്കുക. വീട്ടമ്മമാരാണ് ഇന്ന് ടി.വിയിലൂടെ ഏറ്റവും അധികം സ്വാധീനിക്കപ്പെടുന്നതെന്നു ചില സ്ഥിതിവിവരക്കണക്കുകൾ പറയുന്നു. കുട്ടികളെ ടി.വിയുടെ മുമ്പിൽ അടക്കി ഇരുത്തി മറ്റുള്ളവർ അവരുടെ പ്രവർത്തനമേഖലകളിൽ വ്യാപരിക്കുന്നു. കാണുകയും കേൾക്കുകയും ഒപ്പം സാധിക്കുന്നതിനാൽ മനുഷ്യഹൃദയങ്ങളിൽ ടി.വി. ചെലുത്തുന്ന സ്വാധീനം കുറച്ചൊന്നുമല്ല. (ഇതുമൂലം റേഡിയോയുടെ ഉപയോഗം പരിമിതമാക്കപ്പെട്ടിരിക്കുന്നു.ഇഷ്ടമുള്ള ചിത്രങ്ങൾ, ഇഷ്ടമുള്ള സീനുകൾ ഇഷ്ടംപോലെ, ഇഷ്ടമുള്ള സമയത്തു കാണാനുള്ള സൗകര്യങ്ങൾ വർദ്ധിച്ചപ്പോൾ, മനുഷ്യൻ അവയ്ക്കടിമയാവുകയാണ്. ഇതിനപ്പുറമാണ് ഇന്നു വർദ്ധിച്ചുവരുന്ന ഇന്റർനെറ്റ് സൗകര്യങ്ങളും.ഇന്നു മാധ്യമങ്ങൾ കൂടാതെ മനുഷ്യന് ജീവിക്കാനാവില്ലാത്ത അവസ്ഥയിലാണ്. മാധ്യമങ്ങൾ നന്മകൾ നിറഞ്ഞതും തിന്മകൾ വിതയ്ക്കുന്നതുമാണ്. വിവേചനത്തോടെ ഉപയോഗിക്കേണ്ടത് ഉപഭോക്താവാണ്. എനിക്കു സത്യം ലഭിക്കുന്നതും വിജ്ഞാനം പകരുന്നതും ശരിയായ ഉല്ലാസം പ്രദാനം ചെയ്യുന്നതും എന്തൊക്കെ എന്നു വിവേചിക്കേണ്ടത് ഞാൻ തന്നെയാണ്. ആയതുകൊണ്ട് കുഞ്ഞുനാൾ മുതൽ തന്നെ, മാധ്യമങ്ങളെ ശരിയായവിധം വിനിയോഗിക്കേണ്ടതിനു വേണ്ട പരിശീലനമാണ് കുഞ്ഞുങ്ങൾക്ക് നല്‌കേണ്ടത്. എന്നാൽ മുതിർന്നവർ തന്നെ വിവേചനം ഇല്ലാത്തവരായി വർത്തിക്കുന്നു എന്നതാണ് പരമാർത്ഥം.മാധ്യമസംസ്‌കാരത്തിൽ ജീവിക്കുന്ന നമ്മൾ ഒരു കുടുംബ മാധ്യമ സംസ്‌കാരം വളർത്തിയെടുക്കേണ്ടിയിരിക്കുന്നു. മാധ്യമങ്ങൾ പ്രത്യേകിച്ചും ടി.വി. പോലുള്ളവ, ഒന്നിച്ചിരിക്കുമ്പോൾ മാത്രം ദർശിക്കുകയും വിവേചനത്തോടെ ദർശിച്ച് അവയെ, വിവേകത്തോടെ വിലയിരുത്തുകയും നന്മയുടെ മൂല്യങ്ങളെ വെളിച്ചത്തു കൊണ്ടുവരികയും ഒക്കെ ചെ യ്യാൻ കുടുംബ മാധ്യമ സംസ്‌കാരത്തിനു കഴിയും.മാധ്യമങ്ങളുടെ വിനിയോഗത്തെ കാര്യക്ഷമമാക്കാൻ കുടുംബങ്ങൾക്കാവശ്യമായിരിക്കുന്നത് ഉചിതമായ ഒരു ജീവിതക്രമമാണ്. ഭക്ഷിക്കാനും വായിക്കാനും കാണാനും പണിയാനും സംസാരിക്കാനും പ്രാർത്ഥിക്കാനും പഠിക്കാനും ഒക്കെ സമയം നിശ്ചയിച്ച് അതു നടപ്പിലാക്കുന്ന ഒരു ജീവിതക്രമം. അതു വന്നുകഴിഞ്ഞാൽ, മാധ്യമങ്ങളുടെ നേരെയുള്ള അമിതാവേശങ്ങൾ ഒഴിവാക്കാനാവും.ആകർഷണീയമായവയെ വരിക്കാനുള്ള പ്രവണത മനുഷ്യനിലുള്ളതാണ്. അതിനെ പരിത്യാഗചൈതന്യംകൊണ്ടാണ് മനുഷ്യൻ കൈ കാര്യം ചെയ്യേണ്ടത്. മാധ്യമലോകത്തെ നിയന്ത്രിക്കാൻ സാധിക്കില്ല എങ്കിലും അതിന്റെ ഉപയോഗത്തെ നിയന്ത്രിക്കാൻ നമുക്കു സാധിക്കും എന്ന സത്യം മറക്കാനാവില്ലല്ലോ.ധാർമ്മിക മൂല്യങ്ങളെക്കുറിച്ചു ചെറുപ്പം മുതലേ നല്കപ്പെടുന്ന അറിവുകളും പ്രധാനപ്പെട്ട ഒന്നാണ്. ഇന്ന് അനേകർക്കും ശരിയേത് തെറ്റേത് മൂ ല്യം നിറഞ്ഞതേത് അല്ലാത്തവ ഏത് എന്നൊ ന്നും വ്യക്തതയില്ലാതെ പോകുന്നു. ആ അറിവ് കുടുംബങ്ങളിൽ നിന്നും മതബോധനത്തിൽ നിന്നും അദ്ധ്യാപകരിൽ നിന്നും ഒക്കെ ലഭിക്കേണ്ടതാണ്. ആ മൂല്യബോധം രൂഢമൂലമാകണമെങ്കിൽ വളർത്തുന്ന മൂല്യങ്ങൾ ഉൾക്കൊള്ളുവാനും മറ്റുള്ളവയെ നിരാകരിക്കാനും എളുപ്പമാകും.മാധ്യമങ്ങൾ നല്ലതും വിനിയോഗിക്കേണ്ടവയുമാണ് എന്ന കാഴ്ചപ്പാടാണ് നാം പകരേണ്ടത്. എന്നാൽ, അവ വിനിയോഗിക്കണ്ടതിന് വേണ്ട പരിശീലനവും നാം പകരേണ്ടിയിരിക്കുന്നു. കുടുംബവിശുദ്ധിയും കുടുംബബന്ധങ്ങളും വളർത്തുന്നവിധം മാധ്യമങ്ങളെ വിനിയോഗിക്കണം.ഫാ. വർഗീസ് മണവാളൻSource: Sunday Shalom