News >> മിഷൻ ഫയറിന് തുടക്കമാകുന്നു, യൂറോപ്പിലും അമേരിക്കയിലും


ശാലോമിന്റെ നേതൃത്വത്തിൽ അമേരിക്കയിലും യു.കെയിലും ഓസ്‌ട്രേലിയയിലും മിഷൻ ഫയർ പ്രോഗ്രാമുകൾ ക്രമീകരിച്ചിരിക്കുന്നു. ലോകസുവിശേഷവത്കരണത്തിൽ പങ്കാളികളാകുവാനും ആത്മീയ ഉണർവ് പ്രാപിക്കാനുമുള്ള സുവർണാവസരമായി ദൈവാത്മാവ് വെളിപ്പെടുത്തി നൽകിയിരിക്കുന്ന ശുശ്രൂഷയാണ് മിഷൻ ഫയർ. വ്യക്തിപരമായ ആത്മീയവളർച്ചയും ദൈവാനുഭവവും കൊതിക്കുന്ന ഏവർക്കും ഈ ശുശ്രൂഷ ഏറെ അനുഗ്രഹപ്രദമായിരിക്കും. ലോകമെങ്ങുമുള്ള ശാലോം അഭ്യുദയകാംക്ഷികളുടെ മാസങ്ങളോളം നീണ്ട പ്രാർത്ഥനയാണ് ഈ ശുശ്രൂഷയുടെ അടിത്തറ. അതിനാൽതന്നെ, ദൈവം ഇതിൽ പങ്കെടുക്കുന്നവരുടെ വ്യക്തിജീവിതത്തിലും കുടുംബത്തിലും വലിയ അത്ഭുതങ്ങൾ ചെയ്യുമെന്ന കാര്യത്തിൽ തീർച്ചയുണ്ട്.

കർത്താവിന്റെ സുവിശേഷം ലോകം മുഴുവനും എത്തുകയും അവിടുത്തെ സ്‌നേഹം അറിയാത്ത ആയിരങ്ങൾ അത് അനുഭവിക്കുകയും വേണം. ഈ ലക്ഷ്യം പൂർത്തീകരിക്കുവാൻ നശിച്ചുകൊണ്ടിരിക്കുന്ന ആത്മാക്കളെക്കുറിച്ച് ദാഹമുള്ളവരെല്ലാം ആത്മീയ ശക്തിയാലും വിശാലമായ സ്വപ്‌നങ്ങളാലും നിറയണം. അതിനുള്ള വേദിയായിരിക്കും മിഷൻ ഫയർ. നഷ്ടപ്പെട്ടുപോകുന്ന ആത്മാക്കൾക്കായി പങ്കുവയ്ക്കപ്പെടുന്ന സമയവും അർപ്പിക്കപ്പെടുന്ന ത്യാഗങ്ങളും വലിയ പ്രതിഫലം നേടിത്തരുമെന്ന സത്യം ശാലോമിനോട് ചേർന്ന് അധ്വാനിക്കുന്ന സകലരുടെയും അനുഭവമാണ്.

ലോകപ്രസിദ്ധ സുവിശേഷ പ്രഘോഷകരുടെ നേതൃത്വത്തിലായിരിക്കും ശുശ്രൂഷകൾ. കൂടാതെ, യുവജനങ്ങൾക്കും കുട്ടികൾക്കും പ്രത്യേക സെഷനുകൾ ക്രമീകരിച്ചിട്ടുണ്ട്. സെഹിയോൻ-കെയ്‌റോസ് യൂത്ത് മിനിസ്ട്രിയാണ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകുക. നാളുകളായി പ്രാർത്ഥിച്ചൊരുങ്ങിയാണ് ഈ ശുശ്രൂഷ നടത്തപ്പെടുന്നത്. അതിനാൽ ദൈവാത്മാവ് ഈ പ്രോഗ്രാമിൽ ശക്തമായി പ്രവർത്തിക്കുമെന്ന് ഉറച്ചു വിശ്വസിക്കാം. കുടുംബത്തോടൊപ്പമോ, വ്യക്തിപരമായോ ഈ ശുശ്രൂഷയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രജിസ്റ്റർ ചെയ്യുമല്ലോ. web.shalomworld.org/missionfire. പ്രോഗ്രാമിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ശാലോം ഓഫീസിലേക്ക് വിളിക്കാവുന്നതാണ്.

അമേരിക്കയിൽ: സാൻ അന്റോണിയോ - ജൂൺ 16-19, ന്യൂയോർക്ക് - ജൂൺ 24-26, ലാസ് വേഗസ് - ജൂലൈ 2-4, ഡാളസ് - ജൂലൈ 8-10, ഫിലാദെൽഫിയ - ജൂലൈ 15-17, മയാമി - ജൂലൈ 21-24
യു.കെ: മിഡ്‌വേയ്ൽസ് - മെയ് 28-30
ഓസ്‌ട്രേലിയ: ഡിസംബർ 8-11

Source: Sunday Shalom