News >> എലിസബത്ത് രാജ്ഞിക്ക് വേണ്ടി പ്രാർത്ഥന
എലിസബത്ത് രാജ്ഞിയുടെ 90ാം ജന്മദിനം ആഘോഷിക്കുന്ന ജൂൺ 11,12 തിയതികളിൽ ദിവ്യബലിമധ്യേ രാജ്ഞിക്കുവേണ്ടി നടത്തേണ്ട പ്രാർത്ഥനകൾ ഇംഗ്ലണ്ടിലെയും വെയിൽസിലെയും കാത്തലിക്ക് ബിഷപ്‌സ് കോൺഫ്രൻസ് പുറത്തിറക്കി. കാറോസൂസ പ്രാർത്ഥനയിലും ദിവ്യബലിക്കുശേഷവും ചൊല്ലേണ്ട പ്രാർത്ഥനകളാണ് പുറത്തിറക്കിയിരിക്കുന്നത്. ഏപ്രിൽ 21 ന് രാജ്ഞിക്ക് 90 വയസ് തികഞ്ഞെങ്കിലും ഔദ്യോഗികമായി ജൂൺ 11നാണ് രാജ്ഞിയുടെ ജന്മദിനം ആഘോഷിക്കുന്നത്.Source: Sunday Shalom