News >> ചൈനയിൽ മൂന്ന് വൈദികരെ കാണാതായി


അധോതലസഭയിൽ പ്രവർത്തിച്ചിരുന്ന ഫാ. യാംഗ് ജിനാവെയിയെ കാണാതായി. ചൈനയിൽ ഈ മാസം കാണാതാവുന്ന മൂന്നാമത്തെ കത്തോലിക്കാ വൈദികനാണ് ഫാ. യാംഗ്. അധോതലസഭയെ അടിച്ചമർത്തുന്നതിനുള്ള ഗവൺമെന്റ് നടപടികളുമായി വൈദികരുടെ തീരോധാനത്തിന് ബന്ധമുണ്ടെന്ന് കരുതപ്പെടുന്നു.

അതേസമയം ഹെനിയാൻ പ്രോവിൻസിൽ ദൈവാലയം തകർക്കുന്നതിൽ പ്രതിഷേധിച്ച ഒരു പാസ്റ്ററുടെ ഭാര്യയെ ജീവനോടെ കുഴിച്ചു മൂടിയതായി റിപ്പോർട്ടുണ്ട്. ദൈവാലയം തകർക്കുന്നതിൽ പ്രതിഷേധിച്ച് ബുൾഡോസറിന്റെ മുമ്പിൽ നിലയുറപ്പിച്ച പാസ്റ്ററിനെയും ഭാര്യയെയും ജീവനോടെ മൂടുകയായിരുന്നു. പരിക്കുകളോടെ പാസ്റ്ററിന് പുറത്തേക്ക് വരാനായെങ്കിലും ഭാര്യ ശ്വാസം മുട്ടി മരണമടഞ്ഞു.

Source: Sunday Shalom