News >> ഒഡീഷയിൽ പുതിയ രൂപത; ഫാ. അപ്ലിനർ സേനാപതി പ്രഥമ മെത്രാൻ
ഭൂവനേശ്വർ: ക്രിസ്തീയ പീഡനങ്ങളുടെ ഏറെ കഥകൾ കേട്ട ഒഡീഷയിൽ പുതിയൊരു നിലവിൽവന്നു. ബെർഹാംപൂർ രൂപത വിഭജിച്ച് റായ്ഗഡ രൂപതയാണ് രൂപംകൊണ്ടിരിക്കുന്നത്. ഒഡിയ വിൻസെൻഷ്യൻ വൈദികനായ ഫാ. അപ്ലിനർ സേനാപതിയാണ് പ്രഥമ മെത്രാൻ. ഇതു സംബന്ധിച്ച പ്രഖ്യാപനം ഫ്രാൻസിസ് മാർപാപ്പ നടത്തി. 50,542 അംഗങ്ങളുള്ള പുതിയ രൂപതയിൽ 23 ഇടവകകളാണ് ഉള്ളത്. 377 മിഷൻ സ്റ്റേഷനുകളുള്ള രൂപതയിൽ 42 വൈദികരും 104 കന്യാസ്ത്രീകളും 270 കാറ്റക്കെസ്റ്റികളുമുണ്ട്. കട്ടക്-അതിരൂപതയുടെ കീഴിലാണ് പുതിയ രൂപത.ബെർഹാപൂർ രൂപതയിലെ ദാന്തലിൻജി ഗ്രാമത്തിൽ നാർസിസ് സേനാപതിയുടെയും റോസ്‌മേരിയുടെയും മകനായിട്ട് 1960 ഒക്‌ടോബർ 28-നാണ് ജനിച്ചത്. മൂന്ന് സഹോദരന്മാരും രണ്ട് സഹോരിമാരുമുണ്ട്. അവരിൽ ഒരാൾ കന്യാസ്ത്രീയാണ്. പൂനെ പൊന്തിഫിക്കൽ യൂണിവേഴ്‌സിറ്റിയിൽനിന്നും തിയോളജി പഠനം പൂർത്തിയാക്കിയ അദ്ദേഹം 1990 നവംബർ 28-നാണ് പൗരോഹിത്യം സ്വീകരിച്ചത്. ഇക്കണോമിക്‌സിലും ഫിലോസഫിയും ബിരുദാന്തരബിരുദം നേടിയ ഫാ. സേനാപതിക്ക് സൈക്കോളജിയിൽ ഡിപ്ലോമയുമുണ്ട്. കാണ്ടമാനിലെ ജുബഗുഡ ദൈവാലയത്തിലെ അസിസ്റ്റന്റ് വികാരി, വൊക്കേഷൻ പ്രമോട്ടർ, ബെർഹാംപൂർ രൂപതയുടെ ധ്യാനത്തിലെ അസിസ്റ്റന്റ് ഡയറക്ടർ, മൈനർ സെമിനാരി അധ്യാപകൻ, നോവിസ് മാസ്റ്റർ, ഒഡീഷ ബിഷപ്‌സ് കൗൺസിൽ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വിശുദ്ധ യോഹന്നാന്റെ സുവിശേഷവും ലേഖനങ്ങളും വെളിപാടിന്റെ പുസ്തകവും ഒഡീഷയിലെ പ്രാദേശിക ഭാഷയായ ഒഡിയയിലേക്ക് തർജിമ ചെയ്തിട്ടുണ്ട്. 2014-ലാണ് അസമിൽ എത്തിയത്. ഗുവഹത്തി അതിരൂപതയിലെ ദെറാപതർ സെന്റ് വിൻസെന്റ് ഡി പോൾ ഇടവക വികാരിയും ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ പ്രിൻസിപ്പലുമായി സേവനമനുഷ്ഠിക്കുകയായിരുന്നു നിക്തമെത്രാൻ.Source: Sunday Shalom